ചേർത്തല: താലൂക്ക് ആശുപത്രിയിൽ ഉദ്ഘാടനം കഴിഞ്ഞുവെങ്കിലും അനക്കമില്ലാതെ കിടക്കുന്ന ട്രോമാകെയർ യൂനിറ്റിെൻറ പ്രവർത്തനം വൈകാതെ ആരംഭിക്കുമെന്ന ആശ്വാസത്തിലാണ് ചേർത്തല നിവാസികൾ. താലൂക്ക് ആശുപത്രികൾ തോറും ട്രോമാകെയർ യൂനിറ്റ് സ്ഥാപിക്കുമെന്ന ബജറ്റ് പ്രഖ്യാപനമാണ് പ്രതീക്ഷ നൽകുന്നത്. ഒരു കോടിയോളം രൂപ െചലവഴിച്ച് 2014ലാണ് എ.കെ. ആൻറണിയുടെ എം.പി ഫണ്ടിൽനിന്നും ട്രോമോകെയർ യൂനിറ്റ് സ്ഥാപിച്ചത്. ഇതിനുള്ള ഉപകരണങ്ങളും എത്തിച്ചിരുന്നു. മൂന്ന് ഡോക്ടർമാർ ഉൾപ്പെടെ എട്ട് തസ്തികകളും സൃഷ്ടിച്ചു. എന്നാൽ, പ്രവർത്തനം തുടങ്ങിയില്ല. ഉദ്ഘാടനം കഴിഞ്ഞിട്ടും യൂനിറ്റ് പ്രവർത്തനം തുടങ്ങാതെ വന്നത് വ്യാപക പ്രതിഷേധത്തിന് കാരണമായതോടെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിെൻറ പ്രവർത്തനം ഇവിടേക്ക് മാറ്റുകയായിരുന്നു. കെട്ടിടവും ഓപറേഷൻ തിയറ്ററും ഉപകരണങ്ങളും ഉണ്ടെങ്കിലും പ്രവർത്തനം ആരംഭിക്കാൻ സ്കാൻ യന്ത്രവും മൂന്ന് ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരും ഇനിയും ആവശ്യമാണെന്നാണ് അധികൃതർ പറയുന്നത്. അർത്തുങ്കൽ ഫിഷിങ് ഹാർബർ നിർമാണം പൂർത്തീകരണം ചേർത്തലയുടെ തീരപ്രദേശത്തെ ജനങ്ങളുടെ സ്വപ്ന പദ്ധതിയാണ്. ഇതിനായി ബജറ്റിൽ തുക നീക്കിവെച്ചത് ഏറെ പ്രതീക്ഷയാണ് തീരവാസികൾക്ക് നൽകുന്നത്. ഹാർബർ നിർമാണം തുടങ്ങിയിട്ട് 10 വർഷത്തിനുമേലെയായി. ആദ്യം അഞ്ച് കോടിയും പിന്നീട് 49.39 കോടിയും എസ്റ്റിമേറ്റ് തുക കണക്കാക്കി ആരംഭിച്ച പണികളാണ് ഇപ്പോഴും ഇഴയുന്നത്. ഹാർബറിെൻറ ഭാഗമായി തെക്കും വടക്കും നിർമിക്കുന്ന പുലിമുട്ടുകളുടെ നിർമാണമാണ് മുടങ്ങിക്കിടക്കുന്നത്. പദ്ധതി പ്രകാരം 1110 മീറ്ററും 310 മീറ്ററും വീതമാണ് രണ്ട് പുലിമുട്ടുകളുടെയും നീളം. എന്നാൽ, തെക്കേ പുലിമുട്ട് 280 മീറ്ററോളം നിർമിച്ചപ്പോഴേക്കും അസാധാരണമാംവിധം 30 മീറ്ററോളം താഴ്ന്നുപോയി. നിശ്ചിത അളവിൽ ഇട്ട കല്ലെല്ലാം കടലിൽ താഴ്ന്നുപോയതോടെ കരാറുകാരൻ പണി ഉപേക്ഷിച്ചു. നൂറ് മീറ്റർ വാർഫ്, 1400 ചതുരശ്രമീറ്റർ ലേലപ്പുര, 10700 ചതുരശ്രമീറ്റർ റോഡുകൾ, മറ്റ് അനുബന്ധ കെട്ടിടങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമായുണ്ട്. ഇവയിൽ പുലിമുട്ടുകൾ, വാർഫ്, ലേലപ്പുര, കവേർഡ് ഫിഷ് ലോഡിങ് ഏരിയ, അപ്രോച്ച് റോഡ്, ഇേൻറണൽ റോഡ്, പാർക്കിങ് ഏരിയ എന്നിവയുടെ നിർമാണം ആദ്യഘട്ടത്തിൽ തുടങ്ങിയെങ്കിലും പൂർത്തിയാക്കിയില്ല. സ്വാഗതസംഘം രൂപവത്കരണ യോഗം നാളെ തുറവൂർ: ജില്ല കോൺഗ്രസ് കമ്മിറ്റി നടത്തുന്ന തീരദേശ പദയാത്രയുടെ സ്വാഗതസംഘം രൂപവത്കരണ യോഗം തിങ്കളാഴ്ച വൈകുന്നേരം മൂന്നിന് കുത്തിയതോട് ഇന്ദിരഗാന്ധി ജന്മശതാബ്്ദി സ്മാരക ഹാളിൽ നടക്കും. 18ന് രാവിലെ ഒമ്പതിന് പള്ളിത്തോട് ചാപ്പക്കടവിൽ എ.കെ. ആൻറണി പദയാത്ര ഉദ്ഘാടനം ചെയ്യും. അനുമോദന സമ്മേളനം ഇന്ന് തുറവൂർ: മികച്ച അന്വേഷണ ഉദ്യോഗസ്ഥനുള്ള ബാഡ്ജ് ഓഫ് ഒാണർ പുരസ്കാരം നേടിയ മാരാരിക്കുളം സർക്കിൾ ഇൻസ്പെക്ടർ വി.എസ്. നവാസിന് ഗുരുധർമ പ്രചാരണ സഭ തുറവൂർ വടക്ക് യൂനിറ്റിെൻറ നേതൃത്വത്തിൽ സ്വീകരണവും അനുമോദന സമ്മേളനവും ഞായറാഴ്ച നടക്കും. വൈകുന്നേരം അഞ്ചിന് കുറുമ്പിൽ പാലത്തിന് സമീപം ശ്രീനാരായണ നഗറിലാണ് പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.