സെന്‍ട്രല്‍ ഹാച്ചറി-^തോട്ടിയാട്^-റെയില്‍വേ സ്​റ്റേഷന്‍ റോഡ് യാഥാര്‍ഥ്യമാക്കണം

സെന്‍ട്രല്‍ ഹാച്ചറി--തോട്ടിയാട്-റെയില്‍വേ സ്റ്റേഷന്‍ റോഡ് യാഥാര്‍ഥ്യമാക്കണം ചെങ്ങന്നൂര്‍: നഗരത്തിലെ ഗതാഗതകുരുക്കിന് പരിഹാരമായി സെന്‍ട്രല്‍ ഹാച്ചറി--തോട്ടിയാട്-റെയില്‍വേ സ്റ്റേഷന്‍ റോഡ് യാഥാര്‍ഥ്യമാക്കണമെന്ന ആവശ്യം ശക്തം. പേരിശ്ശേരി ലെവല്‍ക്രോസ്-റെയില്‍വേ ഓവര്‍ബ്രിഡ്ജ് ലിങ്ക് റോഡ് നിർമിക്കുന്നതിന് ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. ഈ ലിങ്ക് റോഡിലേക്ക് എത്തുന്ന സെന്‍ട്രല്‍ ഹാച്ചറി-തോട്ടിയാട് വഴിയുള്ള നിര്‍ദിഷ്ട റോഡ് നിർമിച്ചാല്‍ നഗരത്തിലെ ഗതാഗതകുരുക്കിന് പരിഹാരമാകും. സെന്‍ട്രല്‍ ഹാച്ചറി-തോട്ടിയാട് ജങ്ഷൻ- -ഓര്‍ക്കോട്ട് ജലധാര ബണ്ട് റോഡ് നിര്‍മിച്ചാല്‍ പേരിശ്ശേരി ലെവല്‍ക്രോസ്-ഓവര്‍ബ്രിഡ്ജ് ലിങ്ക് എന്നിവിടങ്ങളിൽ എളുപ്പത്തിൽ എത്താം. എം.സി റോഡില്‍ പ്രവേശിക്കാതെ വാഹനങ്ങള്‍ക്ക് ഈ റോഡിലൂടെ റെയില്‍വേ സ്റ്റേഷന്‍ വഴി വെള്ളാവൂര്‍ ജങ്ഷനിലെത്തി വീണ്ടും എം.സി റോഡിലെത്തി യാത്ര തുടരാം. നഗരത്തില്‍ കയറാതെ വാഹനങ്ങള്‍ക്ക് എളുപ്പവഴിയില്‍ പോകുകയും ചെയ്യാം എന്നത് യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാണ്. പുലിയൂര്‍ പഞ്ചായത്തിലെ തിങ്കളാമുറ്റം, നൂറ്റവന്‍പാറ വാര്‍ഡുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. മാന്നാര്‍ സബ് സ്റ്റേഷനിലേക്കുള്ള 33 കെ.വി ലൈന്‍ വലിച്ചപ്പോഴും നിർദിഷ്ട റോഡിന് തടസ്സമുണ്ടാകാത്ത വിധമാണ് അലൈന്‍മ​െൻറില്‍ മാറ്റം വരുത്തി നിര്‍മിച്ചിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാറി​െൻറ കാലത്ത് പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നതിനെ തുടര്‍ന്ന് റോഡ് വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുകയും എസ്റ്റിമേറ്റ് തയാറാക്കുകയും ചെയ്തിരുന്നു. എന്നാല്‍, തുടര്‍ നടപടി ഉണ്ടായില്ല. മന്ത്രി ജി. സുധാകരന് നിവേദനം നല്‍കിയതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. സര്‍ക്കാറിന് കൂടുതല്‍ സാമ്പത്തിക നഷ്ടം ഉണ്ടാകാത്ത രീതിയില്‍ റോഡ് നിര്‍മിക്കാന്‍ കഴിയുമെന്നിരിേക്ക, വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ലെന്ന് ബി.ഡി.ജെ.എസ് ചെങ്ങന്നൂര്‍ മണ്ഡലം പ്രസിഡൻറ് ഫിലിപ് ജോണ്‍ പറഞ്ഞു. ഭിക്ഷാടന മാഫിയകളെ നിയന്ത്രിക്കണം കായംകുളം: ഭിക്ഷാടന മാഫിയകളെ നിയന്ത്രിക്കണമെന്ന് കായംകുളം നഗരസഭ കൗൺസിൽ ആവശ്യപ്പെട്ടു. വിഷയം സർക്കാറി​െൻറ ശ്രദ്ധയിൽപ്പെടുത്തും. മയക്കുമരുന്ന് വ്യാപകമാകുന്നതിലും ഭിക്ഷാടക സംഘങ്ങൾക്ക് പങ്കുണ്ട്. റെയിൽവേ സ്റ്റേഷനിൽ നൂറുകണക്കിന് യാചകരാണ് ദിനേന എത്തുന്നത്. സ്റ്റേഷൻ പരിസരം ഇത്തരം സംഘങ്ങൾ താവളമാക്കുകയാണ്. ജനങ്ങളുടെ സ്വസ്ഥ ജീവിതത്തിന് ഭീഷണിയാകുന്ന സംഘങ്ങളെ തടയാൻ നടപടികളുണ്ടാകണമെന്ന് പ്രമേയം അവതരിപ്പിച്ച എ. അബ്ദുൽ ജലീൽ ആവശ്യപ്പെട്ടു. രൂപവത്കരണ യോഗം ചെങ്ങന്നൂർ: -നാഷനൽ ലേബർ പാർട്ടി (എൻ.എൽ.പി) ചെങ്ങന്നൂർ മണ്ഡലം കമ്മിറ്റി രൂപവത്കരണ യോഗം ഞായറാഴ്ച ഉച്ചക്ക് 2.30-ന് വണ്ടിമല ദേവസ്ഥാന ഓഡിറ്റോറിയത്തിൽ ചേരുമെന്ന് ദേശീയ പ്രസിഡൻറ് വി.കെ. വിക്രമൻ അറിയിച്ചു. ഫോൺ: 94476 72308.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.