അർബുദ രോഗികൾക്ക് സഹായകമായ കാരുണ്യം-സുകൃതം പദ്ധതികൾ താളംതെറ്റുന്നു ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജിൽ ആരംഭിച്ച കാരുണ്യം-സുകൃതം പദ്ധതികൾ താളംതെറ്റുന്നു. അർബുദ രോഗികൾക്ക് ഏറെ പ്രയോജനം ലഭിച്ചിരുന്ന പദ്ധതിയാണിത്. കാരുണ്യ ഫാർമസി വഴി സൗജന്യ നിരക്കിൽ മരുന്നുകൾ ലഭിക്കുന്നില്ല. പല കാരുണ്യ ഫാർമസികൾ അടച്ചിടുകയാണ്. ചികിത്സ മുടങ്ങാതിരിക്കാൻ ജീവൻരക്ഷ മരുന്നുകൾ രോഗികൾ പുറത്തുനിന്ന് ഉയർന്ന വിലയ്ക്ക് വാങ്ങുകയാണ്. പദ്ധതി നടത്തിപ്പിന് നിയമിച്ച ജീവനക്കാർക്ക് ശമ്പളം കൃത്യമായി നൽകുന്നില്ലെന്ന ആക്ഷേപമുണ്ട്. ഒരുകാലത്ത് ആശ്വാസമായിരുന്ന പദ്ധതി ഇപ്പോൾ ആലപ്പുഴ മെഡിക്കൽ കോളജിന് ബാധ്യതയാകുകയാണ്. ആവശ്യത്തിന് ഫണ്ട് ലഭിക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ആശുപത്രി വികസന സമിതി എക്സിക്യൂട്ടിവ് മുൻ അംഗം എം. മുഹമ്മദ് കോയ പറഞ്ഞു. മാസങ്ങൾക്ക് മുമ്പ് കുറച്ച് ഫണ്ട് സർക്കാർ അനുവദിച്ചു. എന്നാൽ, പിന്നീട് ലഭിക്കാനുള്ള ഫണ്ടിെൻറ കാര്യത്തിൽ തീരുമാനമുണ്ടായില്ല. പ്രശ്നത്തിെൻറ ഗൗരവം ചൂണ്ടിക്കാട്ടി ആരോഗ്യ മന്ത്രി കെ.കെ. ശൈലജക്ക് നിവേദനം നൽകിയതായും മുഹമ്മദ് കോയ പറഞ്ഞു. സർക്കാർ സേവനങ്ങളും അഴിമതിയും; ശിൽപശാല നാളെ ആലപ്പുഴ: സർക്കാർ സേവനങ്ങളും അഴിമതിയും സംബന്ധിച്ച് വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ തിങ്കളാഴ്ച ഏകദിന ശിൽപശാല സംഘടിപ്പിക്കും. രാവിലെ 10.30ന് ആലപ്പുഴ കർമസദൻ ഒാഡിറ്റോറിയത്തിൽ നടക്കുന്ന ശിൽപശാല കലക്ടർ ടി.വി. അനുപമയും വൈകുന്നേരം സമാപന സമ്മേളനം ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രനും ഉദ്ഘാടനം ചെയ്യും. വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ കിഴക്കൻ മേഖല സൂപ്രണ്ട് ജോൺസൺ ജോസഫ്, ഐ.എം.ജി ഫാക്കൽറ്റി കെ. സന്തോഷ് എന്നിവർ വിഷയാവതരണം നടത്തും. പ്രഫ. ഡൊമിനിക് പഴമ്പാശ്ശേരി ചർച്ച നയിക്കും. സമാപന സമ്മേളനത്തിൽ ഡിവൈ.എസ്.പി റെക്സ് ബോബി അരവിൻ അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.