ജലഗതാഗത നൗക നിർമാണം: കൊച്ചി, റഷ്യൻ കപ്പൽശാലകൾ കൈകോർക്കുന്നു

കൊച്ചി: ഉള്‍നാടന്‍, തീരദേശ ജലഗതാഗത നൗകകളുടെ രൂപകൽപന, വികസനം, നിര്‍വഹണം എന്നിവക്കായി കൊച്ചിന്‍ ഷിപ്യാര്‍ഡും റഷ്യന്‍ യുനൈറ്റഡ് ഷിപ് ബില്‍ഡിങ് കോര്‍പറേഷനും കൈകോർക്കുന്നു. കേന്ദ്ര ഉപരിതല മന്ത്രി നിധിന്‍ ഗഡ്കരിയുടെ സാന്നിധ്യത്തില്‍ കപ്പല്‍ ഗതാഗത മന്ത്രാലയത്തില്‍ നടന്ന ചടങ്ങിൽ കൊച്ചിന്‍ ഷിപ്യാര്‍ഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മധു എസ്. നായരും യുനൈറ്റഡ് ഷിപ് ബില്‍ഡിങ് കോര്‍പറേഷന്‍ പ്രസിഡൻറ് അലക്സി റാഖ്മനോവും ഇതിന് ധാരണപത്രം ഒപ്പുെവച്ചു. റഷ്യയിലെ ഉള്‍നാടന്‍ ജലഗതാഗതത്തി‍​െൻറ വളര്‍ച്ചക്ക് മുഖ്യപങ്ക് വഹിച്ച, 300 വര്‍ഷത്തിലധികം അനുഭവസമ്പത്തുള്ള രാജ്യത്തെ ഏറ്റവും വലിയ കപ്പല്‍നിർമാണശാലയാണ് യു.എസ്.സി. രാജ്യത്തെ ഉള്‍നാടന്‍ ജലഗതാഗത വാണിജ്യമേഖല വിപുലീകരിക്കാനും ശക്തിപ്പെടുത്താനും ഇരു കപ്പൽശാലയും തമ്മിെല സഹകരണം സഹായിക്കും. ഹൈ സ്പീഡ്വെസല്‍, നദി-, സമുദ്ര ചരക്ക് കപ്പല്‍, യാത്രക്കപ്പല്‍, ഹോവര്‍ക്രാഫ്റ്റ്, മറ്റ് വാട്ടര്‍ക്രാഫ്റ്റുകൾ എന്നിവയുടെ വികസനമാണ് ലക്ഷ്യമിടുന്നത്. തമിഴ്നാട് മത്സ്യത്തൊഴിലാളികള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തിനുള്ള 16 ട്യൂണ ലോങ് ലൈനിങ് ഗില്‍നെറ്റിങ് ബോട്ട് നിര്‍മിക്കാനുള്ള ധാരണപത്രത്തിൽ കൊച്ചിന്‍ ഷിപ്യാര്‍ഡ് കഴിഞ്ഞദിവസം ഒപ്പുവെച്ചിരുന്നു. ട്രോളിങ് ബോട്ടുകള്‍ക്ക് പകരം ഉപയോഗിക്കാവുന്ന വിധത്തിലാണ് 'ട്യൂണ ലോങ് ലൈനേഴ്സി'​െൻറ നിര്‍മാണം. 22 മീറ്റര്‍ നീളമുള്ള ഇൗ ബോട്ടുകള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാർ സബ്സിഡിയോടെയാണ് നൽകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.