മണിയമ്പള്ളി പാലം പുനർനിർമാണം ആരംഭിച്ചു മൺചിറ വലുതാക്കണമെന്ന് നാട്ടുകാർ

വടുതല: നദ്വത്ത് നഗർ മണിയമ്പള്ളി പാലത്തി​െൻറ പുനർ നിർമാണം ആരംഭിച്ചു. ബുധനാഴ്ച രാവിലെയാണ് നിർമാണത്തിന് തുടക്കംകുറിച്ചത്. പഴയ പാലം പൂർണമായും പൊളിച്ചുനീക്കും. പാലത്തി​െൻറ കൈവരികൾ പൊളിക്കുന്ന ജോലിയാണ് പുരോഗമിക്കുന്നത്. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഫണ്ടിൽനിന്ന് 1.08 കോടിയാണ് നിർമാണത്തിന് അനുവദിച്ചിരിക്കുന്നത്. അതേസമയം, കാൽനടക്കാർക്കും മറ്റുമായി സ്ഥാപിച്ച മൺചിറ വലുതാക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തുവന്നു. ചെറിയ ചിറയാണ് കഴിഞ്ഞ ദിവസം നിർമിച്ചത്. ബൈക്ക് കടന്നുപോകാൻ സാധിക്കുന്ന തരത്തിെല മൺചിറ നിർമിക്കണമെന്നാണ് ആവശ്യം. നാലുമാസത്തിനുള്ളിൽ പുതിയ പാലത്തി​െൻറ നിർമാണം പൂർത്തിയാക്കാനാകുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു. പാലം നിർമാണത്തോടനുബന്ധിച്ച് വടുതല കവല മുതൽ കുടപുറം കവല വരെയുള്ള മൂന്ന് കി.മീറ്റർ റോഡ് നവീകരണവും നടത്തുന്നുണ്ട്. നിരവധി സ്കൂൾ ബസുകൾ അടക്കം കടന്നുപോകുന്നത് ഈ പാലത്തിലൂടെയാണ്. അതിനാൽ നിർമാണം എത്രയും വേഗം പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മുഖ്യമന്ത്രിയുടെ ഉത്തരവ് ബാങ്ക് അധികൃതർ മടക്കി തുറവൂർ: വായ്പത്തുകയുടെ പിഴപ്പലിശയും പലിശയും ഒഴിവാക്കി തവണകളായി അടക്കുന്നതിന് മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് ലഭിച്ച ഉത്തരവ് ബാങ്ക് അധികൃതർ മടക്കിയതായി പരാതി. തുറവൂർ തിരുമലഭാഗം ചാണിയിൽ സി.പി. വിജയനാണ് സംസ്ഥാന ഭവന നിർമാണ ബോർഡിൽനിന്ന് വീട് നിർമിക്കാൻ 20 വർഷം മുമ്പ് രണ്ടുലക്ഷം രൂപ എടുത്തത്. ഇതിനിടെ നാലുലക്ഷത്തിലധികം രൂപ പലിശയിനത്തിൽ അടച്ചെന്നാണ് പരാതിക്കാരൻ പറയുന്നത്. രണ്ടുവർഷം മുമ്പ് അപൂർവ രോഗം ബാധിച്ച് വലതുകാലി​െൻറ മുട്ടിന് താഴെ മുറിച്ചുമാറ്റേണ്ടിവന്നു. ഇതോടെ പണം അടക്കാൻ കഴിയാതെവരുകയും എ.എം. ആരിഫ് എം.എൽ.എ വഴി മുഖ്യമന്ത്രിക്ക് നിവേദനം നൽകുകയും ചെയ്തു. പലിശയും പിഴപ്പലിശയും ഒഴിവാക്കി വായ്പ എടുത്ത രണ്ടുലക്ഷം രൂപ 20 തവണയായി അടക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് അഡീഷനൽ ചീഫ് സെക്രട്ടറിക്കുവേണ്ടി ഒ.എ. രാജൻ ഒപ്പിട്ട ഉത്തരവ് പരാതിക്കാരനും ഭവന നിർമാണ ബോർഡിനും അയച്ചു. തവണ തുകയുമായി ജില്ലഭവന നിർമാണ ഓഫിസിൽ ചെന്നെങ്കിലും അധികൃതർ മടക്കുകയായിരുന്നു. മുഖ്യമന്ത്രി, ധനമന്ത്രി എന്നിവർക്ക് പരാതി നൽകുമെന്ന് സി.പി. വിജയൻ പറഞ്ഞു. െറസിഡൻറ്സ് അസോ. ആലപ്പുഴ: പുലയൻവഴി ജങ്ഷന് തെക്കുള്ള 75 കുടുംബങ്ങളുടെ കൂട്ടായ്മയായി മാതൃക െറസിഡൻറ്സ് അസോസിയേഷൻ നിലവിൽ വന്നു. അസോസിയേഷൻ റിപ്പബ്ലിക്ദിനം ആഘോഷിച്ചു. വാർഡ് ശുചീകരണവും നടത്തി. ഭാരവാഹികൾ: സജീന ഹാരിസ് (രക്ഷാ), എ. സുൽഫിക്കർ (പ്രസി), മുഹമ്മദ് ഷരീഫ്, െക. ഹാരിസ് (വൈസ് പ്രസി), ഷാജി കൃഷ്ണൻ (സെക്ര), പി.പി. സ്റ്റീഫൻ, സഫറുല്ല (സെക്ര), കെ.എം. സമീർ (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.