മണ്ണഞ്ചേരി ജങ്​ഷന്‍^പുത്തന്‍പറമ്പ് റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങൾ; നടപടിയില്ലാത്തതിൽ പ്രതിഷേധം

മണ്ണഞ്ചേരി ജങ്ഷന്‍-പുത്തന്‍പറമ്പ് റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങൾ; നടപടിയില്ലാത്തതിൽ പ്രതിഷേധം മണ്ണഞ്ചേരി: ജങ്ഷന്‍-പുത്തന്‍പറമ്പ് റോഡ് തകര്‍ന്ന് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പുനര്‍നിര്‍മാണത്തിന് നടപടിയുണ്ടാകാത്തത് പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. മണ്ണഞ്ചേരി ജങ്ഷന് കിഴക്കുള്ള കായലോരവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള മാര്‍ഗമായ റോഡ് തകര്‍ന്നത് നാട്ടുകാരെ ഏറെ ബുദ്ധിമുട്ടിലാക്കി. സ്‌കൂള്‍ ബസുകൾ ഉള്‍പ്പെടെയുള്ള ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങളാണ് ദിവസേന ഇതുവഴി കടന്നുപോകുന്നത്. റോഡി​െൻറ വീതിക്കുറവും തകർച്ചയും മൂലം ഓട്ടോകളും സ്കൂൾ ബസുകളും അങ്ങാടി തോട്ടിലേക്ക് മറിഞ്ഞ് അപകടവും ഉണ്ടായിട്ടുണ്ട്. തോട് കല്ലുകെട്ടി സംരക്ഷിക്കണമെന്നും റോഡിന് വീതികൂട്ടണമെന്നും ആവശ്യം ഉയരുന്നുന്നുണ്ട്. റോഡ് തകര്‍ന്നതുമൂലം അത്യാവശ്യഘട്ടങ്ങളില്‍ ഓട്ടോപോലും കടന്നുവരാത്ത അവസ്ഥയാണ്. റോഡരികിൽ പ്രവര്‍ത്തിക്കുന്ന പാണംതയ്യില്‍ മദ്‌റസ, പുത്തന്‍പറമ്പ് മദ്‌റസ, അംഗന്‍വാടി തുടങ്ങിയവയിലേക്കും പുറംപ്രദേശങ്ങളിലെ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാർഥികളും തകര്‍ന്ന റോഡിലൂടെയാണ് പോകുന്നത്. മണ്ണഞ്ചേരി കമ്പോളത്തിലൂടെ കടന്നുപോകുന്ന റോഡായതിനാല്‍ വ്യാപാരികളും ബുദ്ധിമുട്ടനുഭവിക്കുന്നു. മാസങ്ങള്‍ക്കുമുമ്പ് വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. പ്രതിഷേധങ്ങള്‍ ഉയരുന്ന ഘട്ടത്തിലും തെരഞ്ഞെടുപ്പുകാലത്തും റോഡ് പുനര്‍ നിര്‍മിക്കുമെന്ന വാഗ്ദാനങ്ങള്‍ ബന്ധപ്പെട്ടവര്‍ നടത്തുക പതിവാണ്. എന്നാല്‍, പ്രഖ്യാപനങ്ങള്‍ക്കപ്പുറം നടപടി ഉണ്ടായിട്ടില്ല. റോഡ് പുനര്‍നിര്‍മിക്കണമെന്ന ആവശ്യം ഉയര്‍ത്തി മുസ്‌ലിംലീഗ് മാര്‍ക്കറ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികള്‍ക്ക് തുടക്കമായി. ഇതി​െൻറ ഭാഗമായി ഒപ്പുശേഖരണ കാമ്പയിന്‍ ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഇരയില്‍ അലിക്കുഞ്ഞ് നൈന നിര്‍വഹിച്ചു. മുസ്‌ലിംലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി വാഴയില്‍ അബ്ദുല്ല, ദലിത് ലീഗ് ജില്ല ജനറല്‍ സെക്രട്ടറി കെ.ജി. മോഹനന്‍, മുസ്‌ലിംലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി നസീര്‍ മണ്ണഞ്ചേരി, വാര്‍ഡ് പ്രസിഡൻറ് അഷ്‌റഫ് കായംപള്ളി, ട്രഷറര്‍ ഹാമിദ് ആശാന്‍, മുഹമ്മദ് കുഞ്ഞാശാന്‍, മാഹീന്‍ മഠത്തില്‍, അബ്ദുല്‍ ബാസിത്ത് എന്നിവർ പങ്കെടുത്തു. ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ മേഖല സമ്മേളനം ചേര്‍ത്തല: ഓള്‍ കേരള ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ ചേര്‍ത്തല മേഖല സമ്മേളനം സി.ഐ.ടി.യു ജില്ല സെക്രട്ടറി ആര്‍. നാസര്‍ ഉദ്ഘാടനം ചെയ്തു. ആര്‍. മുരളീധരന്‍ നായര്‍, സി.വി. പ്രദീപന്‍, ആര്‍. ഹരിദാസന്‍ നായര്‍, എം.എം. ഷറീഫ്, പി. ഷാജിമോഹന്‍, സി.ജെ. ആൻറണി, സിനിമോൾ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: പി. ഷാജിമോഹന്‍ (പ്രസി), എന്‍.പി. രഘുവരന്‍ കാര്‍ത്തിക (വര്‍ക്കിങ് പ്രസി), സിനിമോള്‍, ടി.ജെ. ആൻറണി (വൈസ് പ്രസി), ആര്‍. മുരളീധരന്‍ നായര്‍ (സെക്ര), സി.വി. പ്രദീപ് (ജോ. സെക്ര), പ്രസന്നകുമാര്‍ (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.