നാടി​െൻറ കണ്ണീരൊപ്പാൻ ജുമാനയുടെ സ്​കോളർഷിപ്​ തുക

പെരുമ്പാവൂർ: സർക്കാർ സ്കോളർഷിപ് ത​െൻറ അക്കൗണ്ടിൽ വന്നോയെന്ന് അറിയാൻ മഞ്ഞപ്പെട്ടി എസ്.ബി.െഎ ശാഖയിൽ എത്തിയതാണ് ജുമാന ഫാത്തിമ. അവിടെ കണ്ട പോസ്റ്ററിൽ നാടിനെ നടുക്കിയ പ്രളയത്തി​െൻറ കരളലിയിക്കുന്ന ദൃശ്യം. അത് കണ്ട് കണ്ണുനിറഞ്ഞപ്പോൾ ത​െൻറ അക്കൗണ്ടിലെ 12,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി ഇൗ ആറാം ക്ലാസുകാരി മടങ്ങി. വാഴക്കുളം നോർത്ത് എഴിപ്രം ഗവ. യു.പി സ്കൂളിലെ വിദ്യാർഥിനിയാണ് ജുമാന. പഠനമികവിന് എ.വി.ടി കമ്പനി നൽകിയതാണ് 12,000 രൂപ സ്കോളർഷിപ്. ഒ.ബി.സി പെൺകുട്ടികൾക്ക് സർക്കാർ നൽകുന്ന സ്കോളർഷിപ് തുക വന്നോയെന്ന് അറിയാനാണ് ബാങ്കിൽ എത്തിയത്. അതൊട്ട് വന്നിട്ടുമില്ല. നോർത്ത് എഴിപ്രം ഹിബ മൻസിലിൽ അനസ് താഴത്താൻ-ഷീബ ദമ്പതികളുടെ നാലുമക്കളിൽ മൂത്തതാണ് ജുമാന. സ്വന്തമായി വീടുപോലും ഇല്ലെങ്കിലും മാതാപിതാക്കൾ ഉള്ളതിൽനിന്ന് മറ്റുള്ളവർക്ക് നൽകുന്നത് കണ്ട് വളർന്നതാണ് തനിക്കും പ്രചോദനമായതെന്ന് ജുമാന പറയുന്നു. കൂടാതെ, വല്യുപ്പ കാനാമ്പറമ്പ് സ്വദേശി അബൂബക്കർ തനിക്ക് കിട്ടിയ വാർധക്യപെൻഷൻ പ്രളയ ദുരിതാശ്വാസനിധിയിലേക്ക് നൽകിയതും അറിയാം. ബാങ്കിൽ വെച്ചുതന്നെ പിതാവ് അനസിനോട് ജുമാന ത​െൻറ സ്കോളർഷിപ് നൽകുന്ന കാര്യം പറയുകയായിരുന്നു. ഉടൻ മാതാവിനോടും അനുവാദം ചോദിച്ച് ചെക്കെഴുതി ബാങ്ക് മാനേജർക്ക് കൈമാറി. തനിക്കും അനുജത്തി െഎഷക്കും സർക്കാർ സ്കോളർഷിപ് ലഭിക്കാത്തതി​െൻറ പരിഭവവും ജുമാന പങ്കുവെക്കുന്നു. മുഹമ്മദ് മുസ്തഫ, സുൽത്താന മെഹ്ബിൻ എന്നിവരാണ് ജുമാനയുടെ മറ്റുസേഹാദരങ്ങൾ. പിതാവ് അനസ് പ്രളയ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ സജീവമാണ്. ഇനി വല്യുപ്പയെ കാണുേമ്പാൾ താനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുക നൽകിയ കാര്യം അറിയിക്കാൻ കാത്തിരിക്കുകയാണ് ജുമാന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.