ആലപ്പുഴ: പ്രളയദുരന്തം ഉണ്ടായപ്പോൾ ജീവൻ പണയംവെച്ച് രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടത് അഭിനന്ദനം അല്ല, അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരമാണെന്ന് ധീവരസഭ ജനറൽ സെക്രട്ടറി വി. ദിനകരൻ. രക്ഷാപ്രവർത്തനത്തിനിടെ തകരാർ വന്ന മത്സ്യബന്ധന ഉപകരണങ്ങൾക്ക് നഷ്ടപരിഹാരവും വാഹന, ഇന്ധന െചലവുകളും സർക്കാർ നൽകണം. കടലാക്രമണത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുകയും പുലിമുേട്ടാടുകൂടിയ കടൽഭിത്തി നിർമിക്കുകയും വേണം. ഒാഖി ദുരന്തത്തിൽ ലഭിച്ച ഫണ്ടുകൾ മത്സ്യത്തൊഴിലാളികൾക്ക് മാത്രമായി വിനിയോഗിക്കണം. തിരുവനന്തപുരത്ത് സർക്കാർ സംഘടിപ്പിച്ച മത്സ്യത്തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങിൽനിന്ന് ധീവരസഭാ മത്സ്യത്തൊഴിലാളികളെ ബോധപൂർവം ഒഴിവാക്കിയതിൽ പ്രതിഷേധിക്കുന്നതായും അദ്ദേഹം വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.