വെള്ളം ഒഴിയുന്നു, റോഡ്​ തെളിഞ്ഞു; എ.സി റോഡിൽ രണ്ട്​ ദിവസത്തിനകം വാഹനം ഒാടും

ആലപ്പുഴ: ഒരു മാസത്തിലേറെയായി വെള്ളക്കെട്ടിൽ വലഞ്ഞ എ.സി റോഡിന് ഒടുക്കം മോചനം. ഭീമൻ കിർലോസ്കർ പമ്പുകൾ ഉപയോഗിച്ചാണ് റോഡിൽനിന്ന് വെള്ളം പമ്പ് ചെയ്യുന്നത്. രണ്ട് ദിവസത്തിനകം പൂർണമായി വെള്ളം വറ്റിക്കാൻ കഴിയുമെന്നും ഗതാഗതം പൂർവസ്ഥിതിയിലാകുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. മണിക്കൂറിൽ 30.60 ലക്ഷം ലിറ്റർ വെള്ളം പമ്പ് ചെയ്ത് മാറ്റാൻ കഴിയുന്ന 83 കുതിര ശക്തിയുള്ള പമ്പുകളാണിത്. പ്രളയകാലത്ത് ഏറ്റവും അനുകൂലമായ സാേങ്കതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്നതാണ് പമ്പുകൾ. ഉള്ളിലേക്ക് വെള്ളം ഒഴിച്ചുകൊടുക്കാതെ തന്നെ പമ്പുകൾ പ്രവർത്തിക്കും. ആദ്യദിനത്തിൽ നെടുമുടി, മെങ്കാമ്പ് ഭാഗങ്ങളിലാണ് പമ്പുസെറ്റുകൾ പ്രവർത്തിപ്പിച്ചത്. മെങ്കാമ്പ് പാലത്തിന് സമീപം മൂന്ന് പമ്പ് സെറ്റുകൾ സ്ഥാപിച്ചു. ഇതിൽ മൂന്നാമത്തെ പമ്പി​െൻറ പ്രവർത്തനം ബുധനാഴ്ച ആരംഭിച്ചു. രാത്രിയും പകലും പമ്പുകൾ ഒരേ നിലക്ക് പ്രവർത്തിപ്പിക്കുകയാണ്. ജലസേചനവകുപ്പ് മെക്കാനിക്കൽ വിഭാഗത്തിനാണ് ഇതി​െൻറ ചുമതല. ശക്തിയേറിയ മൂന്ന് മോേട്ടാറുകളും ഒരുമിച്ച് പ്രവർത്തിക്കുന്നതിനാൽ വെള്ളക്കെട്ട് വളരെ വേഗം കുറയുന്നു. ഇവ കൂടാതെ 50 കുതിര ശക്തിയുള്ള ഒരു മോേട്ടാർ കൂടി ബുധനാഴ്ച സ്ഥാപിച്ചു. ഇതുവഴിയും വെള്ളം പമ്പ് െചയ്യുന്നു. വെള്ളത്തി​െൻറ അളവ് കുറഞ്ഞതോടെ കെ.എസ്.ആർ.ടി.സി ബുധനാഴ്ച ആലപ്പുഴയിൽനിന്ന് ചങ്ങനാശ്ശേരി വരെ പരീക്ഷണ ഒാട്ടം നടത്തി. ദിവസങ്ങളോളം വെള്ളെക്കട്ട് തുടർന്നതിനാൽ റോഡിൽ പല ഭാഗത്തും ചെളിക്കുണ്ടും വഴുക്കലുമുണ്ട്. 31ഒാടെ റോഡ് പൂർണമായി ഗതാഗത സജ്ജമാകും എന്നാണ് പ്രതീക്ഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.