കൊച്ചി: പ്രളയബാധിതരുടെ വീടുകളില്‍ ഭാരതീയ ചികിത്സ വകുപ്പും നാഷനല്‍ ആയുഷ് മിഷനും ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷനും ചേര്‍ന്ന് രോഗപ്രതിരോധ മരുന്നുകിറ്റ് വിതരണവും ബോധവത്കരണവും നടത്തി. രണ്ടു ഡോക്ടര്‍മാരും പാരാ മെഡിക്കല്‍ ജീവനക്കാരും തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ കോളജ്, നങ്ങേലില്‍ ആയുര്‍വേദ കോളജ് എന്നിവിടങ്ങളിലെ അധ്യാപകരും വിദ്യാര്‍ഥികളും അതത് സ്ഥലത്തെ കൗണ്‍സിലര്‍മാരും ജനസേവകരും അടങ്ങിയ സംഘം വീടുകള്‍ സന്ദര്‍ശിക്കുകയും മരുന്നുകിറ്റ് വിതരണം ചെയ്യുകയും വിദഗ്േധാപദേശം നല്‍കുകയും ചെയ്തു. 5000 കുടുംബങ്ങളെ സന്ദര്‍ശിച്ച് 10,000 ഔഷധകിറ്റുകളും ലഘുലേഖകളും വിതരണം ചെയ്തു. ആലുവ മെട്രോ സ്‌റ്റേഷന്‍ പരിസരത്തുനിന്ന് പുറപ്പെട്ട യാത്ര എസ്. ശർമ എം.എൽ.എ ഫ്ലാഗ്ഓഫ് ചെയ്തു. ഭാരതീയ ചികിത്സ വകുപ്പ് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ഉഷ, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ഡി.ആര്‍. സാദത്ത്, ആയുഷ് മിഷന്‍ ജില്ല കോഒാഡിനേറ്റര്‍ ഡോ. രാജശേഖരന്‍ നായര്‍, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ജില്ല പ്രസിഡൻറ് ഡോ. ദേവീദാസ് വെള്ളോടി, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി കോഒാഡിനേറ്റര്‍ ഡോ. എ.എം. അന്‍വര്‍, ആയുര്‍വേദ ഹോസ്പിറ്റല്‍ മാനേജ്മെൻറ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡൻറ് ഡോ. കൃഷ്ണകുമാര്‍, ഡോ. ബിജു ജോര്‍ജ്, ഡോ. ജിബിന്‍ എന്നിവര്‍ പങ്കെടുത്തു. പരീക്ഷ പരിശീലനം കൊച്ചി: 20 പൊതുമേഖല ബാങ്കുകളിലേക്ക് വിജ്ഞാപനം ചെയ്ത പ്രബേഷനറി ഓഫിസര്‍ പരീക്ഷക്ക് തയാറെടുക്കുന്നവര്‍ക്ക് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ എംപ്ലോയ്മെൻറ് ഇന്‍ഫര്‍മേഷന്‍ ആൻഡ് ഗൈഡന്‍സ് ബ്യൂറോ സെപ്റ്റംബര്‍ 10 മുതല്‍ തീവ്രപരിശീലന ക്ലാസ് നടത്തും. ഫോണ്‍: 0484 2576756. ദര്‍ഘാസ് ക്ഷണിച്ചു കൊച്ചി: കൊച്ചി സർവകലാശാല സെക്യൂരിറ്റി സർവിസിലേക്ക് ജീവനക്കാരെ ലഭ്യമാക്കുന്നതിന് അംഗീകൃത സെക്യൂരിറ്റി ഏജന്‍സികളില്‍നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. വിവരങ്ങള്‍ www.cusat.ac.in ൽ പ്രസിദ്ധീകരിച്ചു. അപേക്ഷ (രജിസ്ട്രേഡ്/സ്പീഡ്‌പോസ്റ്റ് ആയി) ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 19.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.