50 ലക്ഷത്തി​െൻറ ശുചീകരണസാമഗ്രികൾ നൽകി ജില്ല പഞ്ചായത്ത്

ആലപ്പുഴ: കുട്ടനാട് ഉൾപ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ശുചീകരണത്തിന് ഉപയോഗിക്കാൻ ജില്ല പഞ്ചായത്ത് 50 ലക്ഷം രൂപയുടെ സാമഗ്രികൾ വിതരണം ചെയ്തു. 16 പഞ്ചായത്തിനാണ് ഇവ നൽകിയത്. സാധനസാമഗ്രികൾ മന്ത്രി ജി. സുധാകരൻ കൈനകരിയിൽ കൈമാറി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ സന്നിഹിതനായി. കൈനകരി പഞ്ചായത്ത് പ്രസിഡൻറ് ഷീല സജീവ് ഏറ്റുവാങ്ങി. 1338 മൺവെട്ടിയും 1120 െകാട്ടയും ബക്കറ്റും മഗ്ഗും 4000 വീതവും 5000 വീതം കൈയുറയും നൽകി. 1000 മോപ്പും 3000 കോരിയും ഇതിലുൾപ്പെടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.