മണ്ണഞ്ചേരി: ഏറെ തിരക്കുള്ള ആലപ്പുഴ-തണ്ണീർമുക്കം റോഡിലെ മണ്ണഞ്ചേരി അടിവാരം പാലത്തിലെ വഴിവിളക്ക് മിഴിയടച്ചിട്ട് നാളുകളായി. നൂറുകണക്കിന് വാഹനങ്ങൾ ചീറിപ്പായുന്ന റോഡാണിത്. വാഹനങ്ങൾക്ക് പുറമെ കാൽനടക്കാരുടെയും സൈക്കിൾ യാത്രികരുടെയും തിരക്കും ഏറെയുള്ള റോഡ്. വൻ അപകടങ്ങൾ പതിയിരിക്കുന്ന റോഡാണെങ്കിലും അവ ഒഴിവാക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയുമില്ല. പാലത്തിൽ വഴിവിളക്കില്ലാത്തത് സംബന്ധിച്ച് പലതവണ അധികൃതരെ അറിയിച്ചെങ്കിലും വിളക്ക് തെളിക്കാൻ നടപടി കൈക്കൊള്ളാൻ തയാറായിട്ടില്ല. രണ്ടുവർഷത്തിനിടെ ഇവിടെ ഉണ്ടായ അപകടത്തിൽ മൂന്നുപേർ മരിക്കുകയും നിരവധിപേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പാലത്തിലെ ഇരുട്ട് തോട്ടിലേക്ക് മാലിന്യം തള്ളുന്നതിന് സാമൂഹികവിരുദ്ധർക്കും സഹായകമാകുന്നുണ്ട്. റോഡിെൻറ മറ്റു ഭാഗങ്ങളിൽ നിലവിൽ തെളിഞ്ഞുനിൽക്കുന്ന വഴിവിളക്കുകൾക്ക് മെഴുകുതിരിയുടെ വെളിച്ചംപോലും ലഭിക്കുന്നുമില്ല. റോഡരികിൽ രാത്രി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ പലപ്പോഴും മറ്റ് യാത്രികരുടെ കണ്ണിൽെപടാത്തതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. പൂർവ വിദ്യാർഥികൾക്കുള്ള സഹായവിതരണം അരൂർ: ചന്തിരൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ ദുരിതാശ്വാസനിധി കൈമാറലും പൂർവ വിദ്യാർഥികൾക്കുള്ള സഹായവിതരണവും നടത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള 25,000 രൂപ എ.എം. ആരിഫ് എം.എൽ.എക്ക് കൈമാറി. പ്രളയം മൂലം ദുരിതമനുഭവിച്ച പൂർവ വിദ്യാർഥി ജയന്തിക്ക് 25,000 രൂപയുടെ ഫർണിച്ചർ വിതരണം ചെയ്തു. കൂടാതെ, രോഗങ്ങൾമൂലം ദുരിതമനുഭവിക്കുന്ന പൂർവവിദ്യാർഥികളായ ഷൈലജ, മജീദ് എന്നിവർക്കും 25,000 രൂപ വീതം നൽകി. ചെയർമാൻ കെ.ടി. മദനൻ അധ്യക്ഷത വഹിച്ചു. കെ.എ. കുഞ്ഞച്ചൻ, ടി.പി. ആൻറണി, ചന്തിരൂർ ദിവാകരൻ, എഫ്. സുധ, ഇ.ഇ. ഇഷാദ്, പി.ആർ. ഷൺമുഖദാസ്, എം.ടി. കൃഷ്ണദാസ്, ജയന്തി എന്നിവർ സംസാരിച്ചു. ശുചീകരണത്തിന് സൗഹൃദ സമിതിയും ആലപ്പുഴ: പ്രളയം മൂലം മലിനമായ വീടുകളുടെ ശുചീകരണ പ്രവർത്തനത്തിന് 'സ്നേഹപൂർവം' ജീവകാരുണ്യ സൗഹൃദ സമിതി പ്രവർത്തകരും പങ്കെടുത്തു. പുന്നപ്ര കിഴക്ക് പ്രദേശത്തെ വീടുകളാണ് സംഘടനയുടെ നേതൃത്വത്തിൽ മാലിന്യമുക്തമാക്കിയത്. ശുചീകരണ പ്രവർത്തനങ്ങൾക്ക് സ്നേഹപൂർവം ജീവകാരുണ്യ സൗഹൃദ സമിതി പ്രസിഡൻറ് ഹസൻ എം. പൈങ്ങാമഠം, എസ്. നാസ്, എ.ആർ. സഹറുല്ല, ഷാജി പോത്തശ്ശേരി, സുധീർ വണ്ടാനം, മാലിക് നഹാസ്, മുബാറക്, ഹിഷാം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.