കൊച്ചി: വൈപ്പിൻ-പെരുമ്പിള്ളി ക്രിസ്തുജയന്തി ആശുപത്രിയിൽ വർഷംതോറും നടത്തുന്ന സൗജന്യ സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 12 വരെ നടക്കും. മുച്ചുണ്ട്, മുഖം, മൂക്ക്, കാത്, കൈകാൽ വിരലുകൾ തുടങ്ങിയവക്ക് സംഭവിച്ച ജന്മവൈകല്യങ്ങൾ, നാഡീഞരമ്പുകൾക്ക് ഏറ്റ ക്ഷതങ്ങൾ, അപകടങ്ങൾ മൂലവും പൊള്ളലേറ്റും ഉണ്ടായ വൈകല്യം, ആർൈത്രറ്റിസ് മൂലം വളഞ്ഞ വിരലുകൾ, കൈകളിലും വിരലുകളിലും മരവിപ്പ്, മുഴകൾ, േബ്രക്കിയൽ പ്ലക്സസ് ക്ഷതങ്ങൾ എന്നിവക്ക് വേണ്ടിയാണ് പ്രധാനമായും ക്യാമ്പ്. റീ കൺസ്ട്രക്റ്റിവ് സർജറിയിൽ പ്രാവീണ്യം നേടിയ ജർമനിയിലെ ഇൻറർ പ്ലാസ്റ്റ് സംഘടനയിലെ ഡോക്ടർമാരുടെ സംഘത്തോടൊപ്പം ക്രിസ്തുജയന്തി ആശുപത്രിയിെലയും ലൂർദ് ആശുപത്രിയിെലയും ഡോക്ടർമാർ ചേരുന്നു. സൗജന്യശസ്ത്രക്രിയക്ക് വേണ്ട മറ്റു ആശുപത്രി െചലവുകളിൽ രോഗികളുടെ അർഹതയനുസരിച്ച് ഇളവുകൾ നൽകും. ക്യാമ്പിൽ മുൻകൂർ രജിസ്റ്റർ ചെയ്യാൻ സെപ്റ്റംബർ 26 വരെ അവസരം ഉണ്ടാകും. രജിസ്ട്രേഷനും വിവരങ്ങൾക്കും ഫോൺ: 0484 2495250, 2497244, 2498354.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.