നഷ്​ടപരിഹാരം നിശ്ചയിക്കാൻ ൈട്രബൂണലിനെ നിയമിക്കണം -കൊടിക്കുന്നിൽ സുരേഷ് എം.പി

ആലപ്പുഴ: വെള്ളപ്പൊക്ക കെടുതിമൂലം ദുരിതം അനുഭവിക്കുന്നവരുടെ നാശനഷ്ടം കണക്കാക്കി നഷ്ടപരിഹാരം നിശ്ചയിക്കാൻ ൈഹകോടതി ജഡ്ജി അധ്യക്ഷനായി ൈട്രബൂണലിനെ നിയമിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു. സർക്കാർ സംവിധാനം ഉപയോഗിച്ച് നഷ്ടപരിഹാരം കണക്കാക്കുന്നതിൽ സുതാര്യത ഉണ്ടാകില്ല. ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കുന്നവർക്ക് ഭക്ഷണം നൽകുന്ന കാര്യത്തിൽപോലും രാഷ്ട്രീയ വിവേചനം കാണിക്കുകയാണ്. നഷ്ടപരിഹാര തുക സംബന്ധിച്ച് ഉയർന്ന തലത്തിൽ അപ്പീൽ നൽകാനുള്ള അവസരം ഉണ്ടാകണം. ഇതിന് ഉന്നതാധികാര സമിതി ആവശ്യമാണ്. അതുകൊണ്ട് ഹൈകോടതി സിറ്റിങ് ജഡ്ജിയും മറ്റ് നിഷ്പക്ഷമതികളായ രണ്ടുപേർ അംഗങ്ങളുമായ മൂന്നംഗ നഷ്ടപരിഹാര സഹായ ൈട്രബൂണലിന് സർക്കാർ രൂപം നൽകണമെന്നും എം.പി ആവശ്യപ്പെട്ടു. കുട്ടനാട് അടക്കം മുമ്പുണ്ടായ രണ്ട് വെള്ളപ്പൊക്കത്തിലും ദുരിതം അനുഭവിച്ചവർക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചെങ്കിലും ഒരു പൈസപോലും ഇതുവരെ ലഭിച്ചിട്ടില്ല. ഇപ്പോൾ പ്രഖ്യാപിച്ച 10,000 രൂപ നാമമാത്രമാണ്. ഒരു ലക്ഷം രൂപയെങ്കിലും പ്രാഥമിക ചെലവിനായി സർക്കാർ പ്രഖ്യാപിക്കണം. ക്യാമ്പുകളിൽ പോകാത്തവർക്കും നഷ്ടപരിഹാരം നൽകണം. ക്യാമ്പുകളിൽ പോകാതെ ബന്ധുവീടുകളിലും മറ്റും അഭയം പ്രാപിച്ചവർ കൂടി ദുരിതാശ്വാസ ക്യാമ്പുകളിൽ പോയിരുന്നുവെങ്കിൽ പ്രശ്നം കൂടുതൽ സങ്കീർണമായേനെ. ക്യാമ്പുകളിൽ പോകാതെ ബന്ധുവീടുകളിൽ അഭയം പ്രാപിച്ചവരെ നഷ്ടപരിഹാരത്തിൽനിന്ന് ഒഴിവാക്കാനുള്ള നീക്കം എന്തുവിലകൊടുത്തും ചെറുക്കുമെന്നും എം.പി മുന്നറിയിപ്പ് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.