ചെങ്ങന്നൂർ: പ്രളയത്തിെൻറ കുത്തൊഴുക്കിൽപ്പെട്ട അമ്മയും കുഞ്ഞും അടക്കം നാലുപേർ സമീപവാസികളായ നാട്ടുകാരുടെ ഇടപെടലിലൂടെ തിരിച്ച് ജീവിതത്തിലേക്ക്. തിരുവൻവണ്ടൂർ കിഴക്കേതിൽ ജയറാമിെൻറ മകൾ അശ്വതി, അശ്വതിയുടെ ഒരുവയസ്സുള്ള കുഞ്ഞ്, അയൽവാസി മിഥുൻ മുരളി (പത്ത്), അശ്വതിയുടെ ഭർതൃസഹോദരൻ എന്നിവരാണ് കഴിഞ്ഞ 17ന് തിരുവൻവണ്ടൂർ വടുതലപ്പടിക്ക് സമീപം കുത്തൊഴുക്കിൽപ്പെട്ടത്. ഇവർ യാത്ര ചെയ്ത ബോട്ട് മറിയുകയും പഴയ വരട്ടാറിലെ ഒഴുക്കിൽപ്പെടുകയുമായിരുന്നു. വെള്ളം ക്രമാതീതമായി വർധിച്ചുവന്ന സാഹചര്യത്തിൽ ഭർതൃവീടായ ചെട്ടികുളങ്ങരയിലേക്ക് പോവുകയായിരുന്നു അശ്വതിയും മറ്റും. സമീപത്ത് പ്രളയത്തിൽ അകപ്പെട്ടവരെ രക്ഷിക്കുന്ന പ്രവർത്തനത്തിൽ ഏർപ്പെട്ട എം.ആർ. വിജയകുമാർ, ടി.എസ്. മനോജ് കുമാർ, അനീഷ്, സുനിൽ, എ.ജി. സജികുമാർ, സന്തോഷ് കുമാർ, മനോജ്, വിൻസൻറ് എന്നിവരും ബോട്ടിലുണ്ടായിരുന്ന ജീവനക്കാരും സമീപവാസികളായ സ്ത്രീകളുമടക്കമുള്ളവരുടെ സമയോചിത പ്രവർത്തനത്തിലൂടെ നാല് ജീവൻ രക്ഷപ്പെടുത്തി. ഒപ്പം വിമുക്തഭടനായ ഭർതൃസഹോദരനും രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി. ഈ ഭാഗത്ത് പ്രാവുംകൂട്ടിലേക്ക് ഗർഭിണിയടക്കമുള്ള യാത്രക്കാരെയുംകൊണ്ട് പോയ നാല് വള്ളങ്ങളും ഒഴുക്കിൽപ്പെട്ടു. ഇവരെയും നാട്ടുകാർ രക്ഷപ്പെടുത്തി. ഇപ്പോഴും അപകടത്തിൽപെട്ടവർ ഭീതിയിൽനിന്ന് മുക്തരായിട്ടില്ല. ദുരിതാശ്വാസത്തിനെത്തിച്ച സാധനങ്ങൾ കടത്തി; അസി. വില്ലേജ് ഒാഫിസറെ സ്ഥലംമാറ്റി ഹരിപ്പാട്: ദുരിതാശ്വാസ ക്യാമ്പിലേക്ക് കൊണ്ടുവന്ന വസ്ത്രങ്ങൾ വീട്ടിലേക്ക് കൊണ്ടുപോയതിന് അസിസ്റ്റൻറ് വില്ലേജ് ഓഫിസറെ സ്ഥലംമാറ്റി. വീയപുരം വില്ലേജിലെ അസി. വില്ലേജ് ഓഫിസർ പ്രദീപിനെയാണ് കാർത്തികപ്പള്ളി താലൂക്ക് ഓഫിസിലേക്ക് മാറ്റിയത്. ഹരിപ്പാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിതരണ കേന്ദ്രത്തിൽനിന്ന് വീയപുരത്തെ ക്യാമ്പിലേക്ക് കൊണ്ടുപോകാനായി കൈപ്പറ്റിയ തുണിത്തരങ്ങൾ ചിങ്ങോലിയിലെ വീട്ടിലേക്ക് കൊണ്ടുപോയെന്നാണ് പരാതി. നാട്ടുകാർ വസ്ത്രം കൊണ്ടുപോയ ടെമ്പോ ഡ്രൈവറെ ചോദ്യം ചെയ്‌തപ്പോൾ അദ്ദേഹം കുറ്റം സമ്മതിച്ചു. തുടർന്ന് നാട്ടുകാർ താലൂക്ക് അധികൃതരോട് പരാതിപ്പെടുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ താലൂക്ക് ഉദ്യോഗസ്ഥരാണ് പ്രദീപിനെ സ്ഥലംമാറ്റിയത്. ലൈസൻസ് ഇല്ലാതെ സൂക്ഷിച്ച പടക്കം പിടികൂടി ഹരിപ്പാട്: ലൈസൻസ് ഇല്ലാതെ സൂക്ഷിച്ച പടക്കം പിടികൂടി. മുട്ടം സ്വദേശി മജീദിെൻറ പക്കൽനിന്നാണ് പടക്കങ്ങൾ പിടികൂടിയത്. ഇയാൾ പടക്കം സൂക്ഷിച്ചിരുന്ന വീടിന് സമീപം പറമ്പിൽ കഴിഞ്ഞദിവസം രാത്രിയിൽ ഗുണ്ട് പൊട്ടിത്തെറിച്ചിരുന്നു. ആർക്കും പരിക്കില്ല. ഗുണ്ട് വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചതോടെ പരിഭ്രാന്തരായ നാട്ടുകാർ ഹരിപ്പാട് പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് പൂട്ടിയിട്ട മുറിയിൽനിന്ന് പടക്കങ്ങൾ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.