കൃഷിഭവനുകളിൽ അടിസ്ഥാന സൗകര്യം ഒരുക്കണം -കെ.എ.ടി.എസ്.എ

കൊച്ചി: വടക്കേക്കര, ചിറ്റാറ്റുകര, പാറക്കടവ്, ചേന്ദമംഗലം, പുത്തൻവേലിക്കര, കരുമാല്ലൂർ, മലയാറ്റൂർ തുടങ്ങിയ പ്രളയബാധിത കൃഷിഭവനുകളിൽ അടിയന്തരമായി അടിസ്ഥാന സൗകര്യം ഒരുക്കാൻ അധികൃതർ തയാറാകണമെന്ന് കേരള അഗ്രികൾചറൽ ടെക്നിക്കൽ സ്റ്റാഫ് അസോസിയേഷൻ ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഫയലുകൾ, ക്ലെയിമുകൾ, രജിസ്റ്ററുകൾ, കമ്പ്യൂട്ടർ ഉൾപ്പെടെ അനുബന്ധ രേഖകൾ പൂർണമായി നശിച്ച അവസ്ഥയിലായ സാഹചര്യത്തിൽ ജീവനക്കാർക്ക് ബാധ്യത വരാത്ത രീതിയിൽ അടിയന്തരമായി പ്രളയബാധിത തീയതി വരെ ഓഡിറ്റിങ് നടത്തി കൃഷിഭവനുകളുടെ പ്രവർത്തനം സുഗമമാക്കണം. ജില്ല പ്രസിഡൻറ് എ. അൻസാറി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.പി. സുനിൽകുമാർ, വി.കെ. ജിൻസ്, കെ.എ. സജി, കെ.പി.വത്സമ്മ, പി.ആർ. ജിബി, കെ.സി. സാജു എം.ആർ. രതീഷ്, പി.കെ. ബിജോയി, കെ.എഫ്. പ്രിജിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.