ആലപ്പുഴ: ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ നടത്തിപ്പിൽ ജില്ല ഭരണകൂടത്തിെൻറ പ്രവർത്തനം മികച്ചതെന്ന് യൂനിസെഫ് പ്രതിനിധി സംഘം. ജില്ലയിലെ ക്യാമ്പുകൾ സന്ദർശിക്കാനെത്തിയതായിരുന്നു ബങ്കു ബീഹാരി സർക്കാറിെൻറ നേതൃത്വത്തിെല സംഘം. 20 വർഷത്തെ ഔദ്യോഗികജീവിതത്തിൽ ഇത്രയും മികച്ച സംഘാടനം കണ്ടിട്ടില്ലെന്നാണ് എസ്.എൻ കോളജിലെ ക്യാമ്പ് സന്ദർശിച്ച സംഘം രേഖപ്പെടുത്തിയത്. പ്രഫഷനൽ സമീപനത്തോടെ ശുചിത്വം പരിപാലിക്കുകയും മികച്ച ഭക്ഷണം നൽകുകയും ചെയ്യുന്നു. ആരോഗ്യസേവനം, സുരക്ഷ എന്നിവയും ഒന്നിനൊന്ന് മെച്ചമാണ്. ജില്ല ഭരണകൂടത്തിെൻറ മികച്ച പ്രവർത്തനം രേഖപ്പെടുത്തുകയും മറ്റുള്ളവരിലേക്ക് പകരുകയും വേണമെന്ന് ബിങ്കു ബീഹാരി സർക്കാർ അഭിപ്രായപ്പെട്ടു. അനുശോചിച്ചു ആലപ്പുഴ: ഓർത്തഡോക്‌സ്‌സഭ ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്തനാസിയോസിെൻറ നിര്യാണത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി അനുശോചിച്ചു. സഭയുടെ ആത്മീയ കാര്യങ്ങൾക്കൊപ്പം വിദ്യാഭ്യാസപരമായ പുരോഗതിക്കുവേണ്ടികൂടി പ്രയത്നിച്ച അദ്ദേഹത്തിെൻറ വിയോഗം വിശ്വാസികൾക്കുമാത്രമല്ല, നാടിനുതന്നെ തീരാനഷ്ടമാണെന്ന് എം.പി അനുശോചനസന്ദേശത്തിൽ പറഞ്ഞു. എം.പി സന്ദർശിച്ചു കലവൂർ: കൊല്ലൻചിറയിൽ മാതാപിതാക്കളെ നഷ്ടമായ അനുപമെയയും അനുഗോവിന്ദിെനയും കെ.സി. വേണുഗോപാൽ എം.പി വീട്ടിലെത്തി സന്ദർശിച്ചു. തകർന്നുവീഴാറായ വീടിനുപകരം നിർമിച്ചുനൽകുമെന്ന് എം.പി പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസമടക്കമുള്ള കാര്യങ്ങൾക്ക് ജനകീയ കമ്മിറ്റി രൂപവത്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.