ആലപ്പുഴ: ആലപ്പുഴയിലെ എസ്.ഡി.വി സെൻട്രൽ സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് തിരുവോണനാളിൽ കുറെ നേരത്തേക്കെങ്കിലും ദുരന്തത്തിെൻറ ഓർമകൾ മറന്ന് ഓണാഘോഷത്തിൽ അമർന്നു. മലയാളത്തിെൻറ വാനമ്പാടി കെ.എസ്. ചിത്ര ക്യാമ്പ് അംഗങ്ങൾക്കൊപ്പം ഏറെ നേരം ചെലവഴിച്ചു. ജോസി ആലപ്പുഴയുടെ നേതൃത്വത്തിൽ ഒാർക്കസ്ട്രകൂടി ഒരുങ്ങിയതോടെ സംഗീതവിരുന്നിന് അരങ്ങൊരുങ്ങി. വിവിധ ക്യാമ്പുകളിലെ സന്ദർശം പൂർത്തിയാക്കി ഓണം ആഘോഷിക്കാൻ ധനമന്ത്രി ടി.എം. തോമസ് ഐസക്കും സ്കൂളിലെത്തിയതോടെ ക്യാമ്പിന് ആഘോഷ പ്രതീതി. കെ.എസ്. ചിത്രയോട് ക്യാമ്പ് അംഗങ്ങളിൽനിന്ന് പാട്ടുകൾക്ക് ആവശ്യമുയർന്നു. ''കാർമുകിൽ വർണെൻറ ചുണ്ടിൽ...'' തുടങ്ങുന്ന ഗാനത്തോടെയായിരുന്നു തുടക്കം. ''പാടറിയേൻ, പാട്ട് അറിയേൻ...''ഗാനംകൂടി ആലപിച്ചതോടെ സദസ്സ് ഓണപ്പാട്ട് വേണമെന്നായി. ഓണപ്പാട്ടിനുശേഷം ''രാജഹംസമേ...''എന്ന ഹിറ്റ് ഗാനവും ആലപിച്ചു. മന്ത്രിയും ചിത്രയും ക്യാമ്പ് അംഗങ്ങൾക്കൊപ്പം ഓണസദ്യ ഉണ്ടു. കാളനും പായസവും ഉൾപ്പെടെയുള്ള സദ്യ മികച്ചതാണെന്നുകൂടി അറിയിച്ചാണ് മന്ത്രിയും മലയാളത്തിെൻറ പ്രിയഗായികയും മടങ്ങിയത്. നേരേത്ത ക്യാമ്പിൽ ചെണ്ടമേളം, അത്തപ്പൂക്കളമിടൽ തുടങ്ങിയവയും നടന്നു. ഭക്ഷ്യമന്ത്രിയുടെ തിരുവോണസദ്യ എസ്.എൻ കോളജിലെ ക്യാമ്പിൽ ആലപ്പുഴ: ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമെൻറ തിരുവോണസദ്യ എസ്.എൽ പുരത്തെ എസ്.എൻ കോളജ് ദുരിതാശ്വാസ ക്യാമ്പിൽ. ഉച്ചയോടെ ക്യാമ്പിൽ എത്തിയ മന്ത്രി സബ്കലക്ടർ വി.ആർ. കൃഷ്ണതേജക്കൊപ്പമാണ് സദ്യ ഉണ്ടത്. ക്യാമ്പിലെ വിശേഷങ്ങൾ ആരാഞ്ഞ മന്ത്രി കലവറയും കണ്ടാണ് മടങ്ങിയത്. ക്യാമ്പ് അംഗങ്ങൾക്കൊപ്പം അൽപസമയം ചെലവഴിക്കുകയും ചെയ്തു. 1170 കുടുംബത്തിലെ 5170 അംഗങ്ങളാണ് ക്യാമ്പിൽ ഉള്ളത്. ഇതിൽ 1202 കുട്ടികളും 3968 മുതിർന്നവരും ഉൾപ്പെടുന്നു. സദ്യക്കുശേഷം ക്യാമ്പ് അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.