ശൂന്യതകൾ നികത്തി ഇവരുടെ ഒാണം

ആലപ്പുഴ: ശാന്തിമന്ദിരം വൃദ്ധസദനത്തിലെ മുത്തശ്ശിമാരും മുത്തച്ഛന്മാരും മക്കൾ നൽകിയ ചായയും കുടിച്ച് പ്രസന്നതയോടെയാണ് തിരുവോണദിനം തുടങ്ങിയത്. പൂക്കളം ഇടാൻ നേതൃത്വം നൽകിയും കുഞ്ഞുമക്കളെ കൈയിലെടുത്തും ഒാടിക്കളിക്കുന്ന കുസൃതിക്കാരായ കൊച്ചുമക്കളെ ശകാരിച്ച് അടക്കിയിരുത്തിയും അവർ സജീവമായി. പാചകപ്പുരയിലെത്തി രഹസ്യക്കൂട്ടുകൾ പറഞ്ഞുകൊടുത്ത് എല്ലാ കാര്യങ്ങളിലും ശ്രദ്ധപതിപ്പിച്ച് അവർ ഒാടിനടന്നു. തങ്ങളെ ഉപേക്ഷിച്ചുപോയ സ്വന്തം മക്കൾ ഉണ്ടാക്കിയ ശൂന്യത മറ്റനേകം മക്കളുടെ കരുതലിലൂടെ അവർ നികത്തുകയായിരുന്നു. ആലപ്പുഴ വലിയകുളെത്ത ശാന്തിമന്ദിരം കെട്ടിടത്തിലാണ് വെള്ളപ്പൊക്കംമൂലം എത്തിയ കുടുംബങ്ങളും താമസിക്കുന്നത്. വൃദ്ധസദനത്തിന് മുന്നിലെ മഹിളമന്ദിരം അന്തേവാസികളുമായി ചേർന്ന് ഇവർ ഒാണം ആഘോഷിക്കുകയായിരുന്നു. വിഭവസമൃദ്ധ സദ്യ എല്ലാവർക്കുമൊപ്പം മനസ്സ് നിറഞ്ഞ് അവർ കഴിച്ചു. മത്സരങ്ങളിൽ ആവേശത്തോടെ പെങ്കടുത്തു. പ്രിയഗാനങ്ങൾ ആലപിച്ചു. പരിപാടിയുടെ അവസാനം ദുരിതാശ്വാസ ക്യാമ്പിലെയും മഹിള മന്ദിരത്തിലെയും യുവാക്കളോടൊത്ത് പ്രായവും വേദനകളും മറന്ന് അവർ നൃത്തം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.