ആലപ്പുഴ: കൊണ്ടുനടക്കാവുന്ന ആർ.ഒ പ്ലാൻറ് വഴി പ്രളയബാധിതർ നേരിടുന്ന കുടിവെള്ള പ്രശ്നത്തിന് ഒരുപരിധിവരെ പരിഹാരം കാണാൻ സിംഗപ്പൂർ കമ്പനി. മുഖ്യമന്ത്രി ചെയർമാനായ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കാണ് സിംഗപ്പൂർ കമ്പനി സ്യൂട്ട്കേസ് ആർ.ഒ പ്ലാൻറ് അനുവദിച്ചത്. ഇത് ആലപ്പുഴ ജില്ല ഭരണകൂടത്തിന് കൈമാറുകയായിരുന്നു. പ്ലാൻറിെൻറ പ്രവർത്തനോദ്ഘാടനം പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ കലക്ടറേറ്റിൽ നിർവഹിച്ചു. അൾട്ര വയലറ്റ് രശ്മികൾ കടത്തിവിട്ട് ഏതുതരം വെള്ളത്തിലെയും മാലിന്യം നീക്കാൻ ആർ.ഒ പ്ലാൻറുകൾക്ക് കഴിയും. മണിക്കൂറിൽ 500 ലിറ്റർ വെള്ളം വരെ ശുദ്ധീകരിക്കാം. 28 കിലോ മാത്രം ഭാരമുള്ളതിനാൽ ബോട്ടുകളിലും വള്ളങ്ങളിലും ഇരുചക്രവാഹനങ്ങളിലും കൊണ്ടുപോകാനാകുമെന്നത് പ്രത്യേകതയാണ്.15 വർഷംവരെ കേടുകൂടാതെ ഉപയോഗിക്കാനാകും. മുൻകരുതലുമായി കെ.എസ്.ഇ.ബി ആലപ്പുഴ: വെള്ളം കയറിയ വീടുകളിലും സ്ഥാപനങ്ങളിലും പ്രവേശിക്കുന്നതിനുമുമ്പ് വൈദ്യുതി സുരക്ഷ ഉറപ്പുവരുത്തണമെന്ന് കെ.എസ്.ഇ.ബി ആലപ്പുഴ ഇലക്ട്രിക്കൽ സർക്കിൾ. വീടിെൻറ പരിസരങ്ങളിൽ ലൈൻ കമ്പി, സർവിസ് വയർ, എർത്ത് കമ്പി എന്നിവ പൊട്ടിക്കിടക്കുന്നതോ താഴ്ന്നുകിടക്കുന്നതോ കണ്ടാൽ ഉടൻ കെ.എസ്.ഇ.ബി ഓഫിസിൽ വിവരം അറിയിക്കണം. വീടുകളിലേക്ക് മടങ്ങുമ്പോൾ മീറ്റർ ബോർഡിലെ ഫ്യൂസ് ഊരിയശേഷം മെയിൻ സ്വിച്ച് ഓഫാക്കണം. തുടർന്ന് ഇ.എൽ.സി.ബി, സോളാർ, ഇൻവെർട്ടർ എന്നിവ ഉണ്ടെങ്കിൽ ഓഫാക്കണം. മെയിൻ സ്വിച്ച് ഓണാക്കുന്നതിനുമുമ്പ് സമീപെത്ത എർത്ത് കമ്പി പൊട്ടിയിട്ടില്ലെന്ന് ഉറപ്പുവരുത്തണം. സ്വിച്ച് ബോർഡിന് മുകളിൽ വെള്ളം കയറിയിട്ടുണ്ടെങ്കിൽ വയർമാനെകൊണ്ട് പരിശോധിപ്പിക്കണം. മീറ്റർ, എം.സി.ബി, സ്വിച്ചുകൾ എന്നിവ സുരക്ഷിതമല്ലെന്ന് തോന്നിയാൽ മാറ്റണം. കേബിളിൽ വെള്ളംകയറി കേടു പറ്റിയിട്ടില്ലെന്ന് ഉറപ്പുവരുത്തണം. ടി.വി, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ, മിക്‌സി, തേപ്പുപെട്ടി തുടങ്ങിയ വൈദ്യുേതാപകരണങ്ങൾ, എക്സ്റ്റൻഷൻ കോഡ്, മറ്റ് താൽക്കാലിക വയറിങ്ങുകൾ എന്നിവ പൂർണമായും വിച്ഛേദിക്കണം. ഡിസ്ട്രിബ്യൂഷൻ ബോക്സ് (ഡി.ബി) ഓഫ് ചെയ്തതിനുശേഷം ഇ.എൽ.സി.ബി ടെസ്റ്റ് ബട്ടൺ അമർത്തി ഓഫാകുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം. മെയിൻ സ്വിച്ച് ഓണാക്കിയതിനുശേഷം എം.സി.ബികൾ, സ്വിച്ചുകൾ എന്നിവ ഓരോന്നായി ഓൺ ചെയ്തുനോക്കണം. വെള്ളത്തിൽ മുങ്ങിയ വൈദ്യുേതാപകരണങ്ങൾ വിദഗ്ധ പരിശോധനക്കുശേഷമേ പ്ലഗിൽ ഘടിപ്പിക്കാവൂ. 9496061061, 9188241912, 9188241913 നമ്പറുകളിൽ പരാതി അറിയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.