മത്സ്യത്തൊഴിലാളികൾക്ക് ആദരം അമ്പലപ്പുഴ: പ്രളയക്കെടുതിയിൽനിന്ന് 16,000ഓളം പേരെ സാഹസികമായി രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളെ സി.പി.എം മത്സ്യത്തൊഴിലാളി യൂനിയൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ജില്ല സെക്രട്ടറി സി. ഷാംജി, ജോയൻറ് സെക്രട്ടി രാജേഷ് ഉൾപ്പെടെ 650 ഓളം തീരദേശ നിവാസികളെയാണ് ആദരിച്ചത്. മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു. വില്ലേജുകൾ തോറും അദാലത്ത് നടത്തി നഷ്ടപ്പെട്ട മുഴുവൻ രേഖകളും നൽകുമെന്നും കർഷകർക്കുണ്ടായ നാശനഷ്ടങ്ങൾക്ക് ഉടൻ പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി പി.പി. ചിത്തരഞ്ജൻ അധ്യക്ഷത വഹിച്ചു. സിപി.എം ജില്ല സെക്രട്ടറി ആർ. നാസർ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി.ബി. ചന്ദ്രബാബു, സി.എസ്. സുജാത, ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് എൻ. സജീവൻ, മത്സ്യത്തൊഴിലാളി യൂനിയൻ ജില്ല പ്രസിഡൻറ് പി.ഐ ഹാരിസ്, സെക്രട്ടറി സി. ഷാംജി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.