ആലപ്പുഴ: രണ്ടുദിവസമായി നല്ല െവയിലാെണങ്കിലും കുട്ടനാടിനെ മുക്കിയ പ്രളയജലത്തിന് കൂസലില്ല. കുട്ടനാടിെൻറ പ്രധാനഭാഗങ്ങളെല്ലാം ഇപ്പോഴും വെള്ളത്തിലാണ്. ഇവിടെനിന്ന് പൂർണമായും ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിെല ദുരിതാശ്വാസ ക്യാമ്പിലാണ് കുട്ടനാട്ടുകാർ ഇപ്പോഴുള്ളത്. മേഖലയിലേക്കുള്ള കുടിവെള്ളം, വൈദ്യുതി എന്നിവ പുനഃസ്ഥാപിക്കണമെങ്കിൽതന്നെ ദിവസങ്ങളെടുക്കും. കുട്ടനാട്ടിലെ 80 ശതമാനത്തിലധികം ട്രാൻസ്ഫോർമറുകളും ഇപ്പോഴും വെള്ളത്തിലാണ്. ൈവദ്യുതി ലൈനുകൾ അടക്കം വെള്ളത്തിൽ പൊട്ടിക്കിടക്കുന്നുണ്ട്. നീരേറ്റുപുറം കുടിവെള്ള ശുദ്ധീകരണശാല വെള്ളത്തിലാണ്. പുഴയിലെ നീരൊഴുക്ക് കുറഞ്ഞ് വെള്ളപ്പൊക്കത്തിന് കുറവ് വന്നശേഷം വലിയ മോേട്ടാറുകൾ ഉപയോഗിച്ച് പാടശേഖരങ്ങളിൽനിന്ന് വെള്ളം പമ്പ് ചെയ്തെങ്കിൽ മാത്രമേ കുട്ടനാട്ടിലെ ജലനിരപ്പ് താഴൂ. പാടശേഖരസമിതികളാണ് ഇത് സാധാരണയായി ചെയ്തുവരുന്നത്. മോേട്ടാറുകൾ ദിവസങ്ങളോളം പ്രവർത്തിപ്പിച്ചെങ്കിൽ മാത്രെമ പാടങ്ങളിൽനിന്ന് വെള്ളമിറങ്ങൂ. കുട്ടനാട്ടിലെ വെള്ളത്തിന് നേരിയ ശമനംപോലും വന്നിട്ടില്ല. ജൂലൈ 14നാണ് കുട്ടനാട്ടിൽ ഇൗ വർഷം ആദ്യം വെള്ളം കയറിയത്. അന്നുമുതൽ തുടങ്ങിയ വെള്ളക്കെട്ടിന് ഇപ്പോഴും ഒരുകുറവുമില്ല. ചെറുതും വലുതുമായ നിരവധി ബണ്ടുകളാണ് കുട്ടനാടൻ പാടശേഖരങ്ങളിൽ പൊട്ടിത്തകർന്നത്. ഇവയൊക്കെ പുനർനിർമിക്കാനുള്ള ശ്രമങ്ങൾ നടക്കവെയാണ് ശക്തമായ മഴയിൽ വീണ്ടും വെള്ളക്കെട്ട് രൂക്ഷമായത്. ഇതോടെ തകർന്ന ബണ്ടുകൾ പുനർനിർമിക്കാനുള്ള ശ്രമങ്ങളും നിർത്തിവെക്കുകയായിരുന്നു. കുട്ടനാട്ടിലെതന്നെ ഉയർന്ന സ്ഥലങ്ങളിലുണ്ടായിരുന്ന ദുരിതാശ്വാസ ക്യാമ്പുകളിൽകൂടി വെള്ളം കയറിയേതാടെ പ്രദേശങ്ങളിൽനിന്ന് ആളുകളെ പൂർണമായി ഒഴിവാക്കുകയായിരുന്നു. നിലവിൽ ആളൊഴിഞ്ഞ ഒരുദ്വീപിെൻറ അവസ്ഥയാണ് കുട്ടനാടിന്. ആയിരക്കണക്കിന് ഏക്കർ പാടശേഖരങ്ങളിലെ കൃഷി വെള്ളക്കെട്ടിലായിട്ട് മാസം രണ്ടാകുന്നു. ഇവിടങ്ങളിൽ അധികൃതർക്കുപോലും ഒന്നും ചെയ്യാനാകുന്നില്ല. വരുംദിവസങ്ങളിലെങ്കിലും പമ്പുസെറ്റുകൾ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യാൻ കഴിഞ്ഞിെല്ലങ്കിൽ കുട്ടനാടിെൻറ അവസ്ഥ കൂടുതൽ പരിതാപകരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.