മഴ മാറി; ആശ്വാസത്തുരുത്തിൽ പ്രളയദേശങ്ങൾ

ആലപ്പുഴ: രണ്ടുദിവസമായി മഴമാറി വെയിൽ തെളിഞ്ഞതോടെ പ്രളയപ്രദേശങ്ങൾ ആശ്വാസത്തിലാണ്. ചെങ്ങന്നൂരി​െൻറ പ്രധാന ഭാഗങ്ങളിലെല്ലാം ആളുകൾ ക്യാമ്പുകളിൽനിന്ന് വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. വെള്ളത്തിലായ പല വീടുകളിലും താമസം തുടങ്ങണമെങ്കിൽ ഇനിയും സമയം എടുക്കും. വീട്ടിലെ ചളി കഴുകിക്കളഞ്ഞ് വൃത്തിയാക്കുക എന്നത് ഏറെ ശ്രമകരമാണ്. പല വീടുകൾക്കും വെള്ളക്കെട്ടിൽ തകർച്ച സംഭവിച്ചിട്ടുണ്ട്. വൈദ്യുേതാപകരണങ്ങൾക്കടക്കം കേടുപാട് സംഭവിച്ചിട്ടുണ്ട്. എല്ലാം ഒന്നിൽനിന്ന് തുടങ്ങേണ്ട ഗതികേടിലാണ് ഇവിടത്തുകാർ. പമ്പ, കുട്ടേമ്പരൂർ, അച്ചൻകോവിൽ ആറുകളിൽ നീരൊഴുക്ക് കുറഞ്ഞതും രണ്ടുദിവസമായി തുടരുന്ന നല്ല വെയിലും കരയിൽനിന്ന് വെള്ളം ഒഴുകിപ്പോകാൻ സഹായകമായിട്ടുണ്ട്. മിക്കവരും ക്യാമ്പുകളിൽനിന്ന് എത്തി വീടും പരിസരവും വൃത്തിയാക്കാനുള്ള ശ്രമത്തിലാണ്. എന്നാൽ, കനത്ത നഷ്ടങ്ങൾക്കുമുന്നിൽ പകച്ചുനിൽക്കുകയാണ് പലരും. ശൗചാലയങ്ങൾക്കാണ് ഏറെ കേടുപാട് സംഭവിച്ചിരിക്കുന്നത്. അപ്പർ കുട്ടനാടൻ മേഖലയായ മാന്നാറിലും വീയപുരത്തും െവള്ളക്കെട്ടിന് നല്ല ശമനമുണ്ട്. ഇടത്തരം വീടുകൾക്കാണ് കൂടുതൽ നാശം സംഭവിച്ചിട്ടുള്ളത്. മേൽക്കൂരയടക്കം പൂർണമായും തകർന്ന വീടുകളും കുറവല്ല. മേഖലയിൽ െവെദ്യുതിബന്ധം പൂർണമായും പുനഃസ്ഥാപിച്ചിട്ടില്ല. ചെങ്ങന്നൂർ മിത്രക്കടവിൽ വെള്ളക്കെട്ട് ഒഴിഞ്ഞെങ്കിലും റോഡിലെല്ലാം ചളിക്കൂമ്പാരമാണ്. ഇവിടെ ജനജീവിതം സാധാരണഗതിയിലാകാൻ മാസങ്ങളെടുക്കും. അപ്പർ കുട്ടനാട്ടിൽ പതിനായിരക്കണക്കിന് വളർത്തുമൃഗങ്ങൾ ചത്തിട്ടുണ്ട്. ഇവയെല്ലാം ജീർണിച്ച് വെള്ളത്തിൽതന്നെ കിടക്കുകയാണ്. കോഴിവളർത്തൽ കേന്ദ്രങ്ങളിൽ നിരവധി കോഴികളും ചത്തിട്ടുണ്ട്. കുഴിയെടുത്ത് സംസ്കരിക്കാൻ കഴിയുന്നതിലും അധികമാണ് ചത്ത മൃഗങ്ങളുടെ എണ്ണം. മൃഗസംരക്ഷണ വകുപ്പ് എന്ത് െചയ്യാനാകുമെന്നറിയാതെ കുഴങ്ങുകയാണ്. കടുത്ത പകർച്ചവ്യാധി ഭീഷണി നിലനിൽക്കുന്നുണ്ട്. ഹൈദരാബാദിൽനിന്ന് എത്തിയ അനിമൽ വാരിയേഴ്സ് ഇന്ത്യ പ്രവർത്തകരും അനിമൽ റെസ്ക്യുസംഘവും പ്രളയപ്രദേശങ്ങളിൽ സന്നദ്ധസേവനത്തിനുണ്ട്. നിസാർ പുതുവന
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.