കൊച്ചി: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളായ കൊച്ചി സർവകലാശാലയിലെ വിദ്യാർഥികൾക്ക് വരുന്ന സർവകലാശാല പരീക്ഷകളിൽ ആനുപാതിക േഗ്രസ്മാർക്ക് അനുവദിക്കുമെന്ന് വൈസ് ചാൻസലർ ഡോ. ജെ. ലത അറിയിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളായ വിദ്യാർഥികെളയും സർവകലാശാല ഉദ്യോഗസ്ഥെരയും സെപ്റ്റംബർ ആദ്യവാരം സംഘടിപ്പിക്കുന്ന ചടങ്ങിൽ ആദരിക്കും. പറവൂർ, കൂനമ്മാവ്, വരാപ്പുഴ, ആലുവ, കളമശ്ശേരി തുടങ്ങി ജില്ലയുടെ വിവിധ മേഖലകളിൽനിന്ന് 2459 പേരാണ് കൊച്ചി സർവകലാശാലയിലെ 10 ക്യാമ്പിൽ അഭയം തേടിയത്. സ്കൂൾ ഓഫ് എൻജിനീയറിങ്, സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, ഇൻസ്ട്രുമെേൻറഷൻ ഡിപ്പാർട്മെൻറ്, ഷിപ് ടെക്നോളജി ഡിപ്പാർട്മെൻറ്, സ്കൂൾ ഓഫ് മാനേജ്മെൻറ് സ്റ്റഡീസ് എന്നിവിടങ്ങളിലായി 10 ക്യാമ്പാണ് സർവകലാശാലയിൽ ക്രമീകരിച്ചത്. ഇതുവരെ ആയിരത്തോളം പേർ ക്യാമ്പുകളിൽനിന്ന് വീടുകളിലേക്ക് മടങ്ങിയതിനാൽ സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ മാത്രമാണ് ഇപ്പോൾ ക്യാമ്പുള്ളത്. സർവകലാശാലയിലെ യൂത്ത് വെൽെഫയർ വകുപ്പ് ഡയറക്ടർ ഡോ. പി.കെ. ബേബിക്കായിരുന്നു ക്യാമ്പുകളുടെ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.