അരക്കോടിയുടെ ഭക്ഷ്യസാധനങ്ങൾ നൽകി

അരൂർ: ദുരിതബാധിതരെ സഹായിക്കാൻ പട്ടണക്കാട് ബ്ലോക്കിന് കീഴിലെ ഏഴ് ഗ്രാമപഞ്ചായത്തുകൾ അരക്കോടി രൂപയുടെ ഭക്ഷ്യസാധനങ്ങളും വസ്ത്രങ്ങളും ശുചീകരണ ഉപകരണങ്ങളും ജില്ലഭരണകൂടത്തിന് കൈമാറി. അരൂർ, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട് ഉൾപ്പെടെ ഏഴ് ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികൾ, വ്യക്തികൾ, സ്ഥാപനങ്ങൾ, വ്യവസായികൾ എന്നിവരിൽനിന്ന് പണം നൽകാതെ അവശ്യ വസ്തുക്കൾ വാങ്ങുകയായിരുന്നു. ജില്ല കലക്ടറുടെ നിർദേശ പ്രകാരം ഇവയെല്ലാം ആലപ്പുഴ എസ്.ഡി കോളജിൽ എത്തിച്ചു. തുറവൂർ കവലയിൽനിന്ന് ഒന്നിച്ച് ആലപ്പുഴയിലേക്ക് നീങ്ങി. എ.എം.ആരിഫ് എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. പാണാവള്ളി, ഓടമ്പിള്ളി ഭാഗങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷ്യസാധനങ്ങൾ, മരുന്നുകൾ, വസ്ത്രങ്ങൾ എന്നിവ വിതരണം ചെയ്തു. കണ്ണൻനായർ, കുര്യാക്കോസ് എഴുപുന്ന, ഗോവിന്ദരാജ്, സതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിതരണം. പറവൂർ, ചേരാനല്ലൂർ, ആലപ്പുഴ എന്നിവിടങ്ങളിലെ ക്യാമ്പുകളിൽ 1000 പൊതിച്ചോർ വിതരണം ചെയ്തു. അരൂർ ബ്ലോക്ക് കോൺഗ്രസ് മണ്ഡലം കമ്മിറ്റി സമാഹരിച്ച ഭക്ഷ്യധാന്യങ്ങളും വസ്ത്രങ്ങളും ഡി.സി.സി പ്രസിഡൻറ് എം. ലിജുവിന് ബ്ലോക്ക് പ്രസിഡൻറ് ദിലീപ് കണ്ണാടൻ കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.