പാണ്ടനാട്ടുകാർക്ക്​ എല്ലാം ആദ്യം മുതൽ തുടങ്ങണം

ചെങ്ങന്നൂർ: വേലിക്കെട്ടുകളും മതിലുകളും തകർത്തെറിഞ്ഞ മഹാപ്രളയത്തി​െൻറ രൂക്ഷതയിൽ എന്തുചെയ്യണമെന്നറിയാതെ പാണ്ടനാട്ടിലെ ജനങ്ങൾ. സ്വന്തമെന്ന് കരുതിയ സർവസ്വവും നഷ്ടപ്പെട്ടവർക്ക് എല്ലാം ആദ്യം മുതൽ തുടങ്ങണം. മാന്നാർ പരുമല പാണ്ടനാട് വഴി ചെങ്ങന്നൂർ റോഡിൽ ഇപ്പോഴും പല ഭാഗത്തും ചെറിയതോതിൽ വെള്ളക്കെട്ടുണ്ട്. റോഡിനെക്കാൾ താഴ്ന്ന പുരയിടങ്ങളിൽ ജലവിതാനം താഴ്ന്നെങ്കിലും വീടുകളുടെ ചുറ്റും വെള്ളമുണ്ട്. പശു, ആട്, കോഴി,- താറാവ്, മുയൽ, മത്സ്യം, ഏത്തവാഴ, -കുടി വാഴ, പച്ചക്കറി എന്നിവ പൂർണമായി നശിച്ചു. നഷ്ടത്തി​െൻറ കണക്കെടുപ്പ് ഇതുവരെ ആരംഭിച്ചിട്ടില്ല. പമ്പാനദി വേർതിരിക്കുന്ന ഗ്രാമത്തിൽ ആറിനക്കരെ ഒന്നുമുതൽ നാലുവരെയും ഇക്കരെ അഞ്ചുമുതൽ 13 വരെ വാർഡുകളുമാണ്. ആസ്ഥാനമന്ദിരം ഒഴികെ എല്ലാം നഷ്ടമായി. റെേക്കാഡുകൾ ഒന്നുംതന്നെ ബാക്കിയില്ല. ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഫർണിച്ചറുകളും ഉപയോഗശൂന്യമായി. രണ്ടുദിവസമായി തുടരുന്ന തെളിഞ്ഞ കാലാവസ്ഥയിൽ എല്ലാവരും ശുചീകരിക്കാനുള്ള തത്രപ്പാടിലാണ്. സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്നും വ്യക്തികൾ, സംഘടനകൾ, മത- സമുദായ- സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ എന്നിവരുടെ നേതൃത്വത്തിൽ സേവന സന്നദ്ധരായ സംഘങ്ങൾ എന്നിവ ചേർന്ന് ശുചീകരണം നടത്തിവരുന്നു. ഒരടിയോളം കനത്തിൽ ചളിയടിഞ്ഞുകൂടി. ഇവ നീക്കാൻ ഏറെ പാടുപെടണം. റോഡിലും വശങ്ങളിലും ഉണ്ടായിരുന്ന ചളി ഉണങ്ങിയതോടെ പൊടികൊണ്ട് പരിസരം മൂടി. വെള്ളപ്പൊക്കത്തിൽ ചത്ത മൃഗങ്ങളെപ്പോലും മറവു ചെയ്യാനായിട്ടില്ല. കിണറുകൾ എങ്ങനെ വൃത്തിയാക്കുമെന്ന് ഒരു എത്തും പിടിയുമില്ല. മോേട്ടാറുകൾ, പമ്പുസെറ്റുകൾ, വയറിങ് എല്ലാം പുതുതായി ഉണ്ടാകണം. ജലം പമ്പുചെയ്യാമെന്ന് കരുതിയാലും പ്രയോജനമില്ല. ഭൂനിരപ്പിലെ ജലനിരപ്പിനനുസരിച്ച് ഉറവയുണ്ടാകും. പറമ്പത്തൂർപടിയിൽ ഒന്നാം നിലയിലായതിനാൽ ജില്ല സഹകരണ ബാങ്ക് ശാഖക്ക് കുഴപ്പമില്ല. മാവേലി സ്റ്റോർ, സാമൂഹികാരോഗ്യകേന്ദ്രം എന്നിവക്കെല്ലാം ഒട്ടേറെ നഷ്ടങ്ങളുണ്ടായി. പഞ്ചായത്തിലെ പ്രസിഡൻറ് അടക്കം 12 ജനപ്രതിനിധികളും വെള്ളപ്പൊക്ക കെടുതിയിൽ അകപ്പെട്ടു. 13ാം വാർഡ് മെംബർ ജോജി മാത്രമാണ് പുറത്തുണ്ടായിരുന്നത്. എല്ലാ ഉത്തരവാദിത്തങ്ങളും വനിതയായ സെക്രട്ടറി ഷൈലജക്കായി. ജീവനക്കാരുടെ സഹായത്തോടെ കൊടിയ ദുരിതത്തിനിരയായ ഗ്രാമത്തി​െൻറ എല്ലാ പ്രവർത്തനങ്ങൾക്കും അവരാണ് നേരിട്ട് നേതൃത്വം നൽകുന്നത്. എം.ബി. സനൽകുമാരപ്പണിക്കർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.