നിവേദ്യക്ക്​ നൂലുകെട്ട്​

ആലപ്പുഴ: രഞ്ജിഷ് ആദ്യമായി ത​െൻറ പൊന്നോമനയെ പേരുചൊല്ലി വിളിച്ചു''നിവേദ്യ''. ചുറ്റും നടക്കുന്നതെന്തെന്ന് അറിയാതെ അവൾ കുഞ്ഞിക്കണ്ണ് തുറന്ന് അച്ഛനെയും ഒത്തുകൂടിയവെരയും മിഴിച്ചുനോക്കി. അവരുടെ ചുണ്ടുകളിൽ നിറപുഞ്ചിരി. അങ്ങനെ രഞ്ജിഷ്-നീതു ദമ്പതികളുടെ ആദ്യ കൺമണി നിവേദ്യക്ക് ദുരിതാശ്വാസ ക്യാമ്പിൽ നൂലുകെട്ടി. ആലപ്പുഴ ആര്യാട് ഗവ. െവാക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ ക്യാമ്പിലാണ് നിവേദ്യയുടെ ഇരുപത്തെട്ട് കെട്ട് നടന്നത്. വ്യാഴാഴ്ച രാവിലെ 11ന് ക്യാമ്പ് ഒാഫിസർ ഗിരീശനാണ് കുഞ്ഞിന് കെട്ടാനുള്ള നൂൽ കൈമാറിയത്. നെഹ്റു ട്രോഫി വാർഡിൽ ഒരുവർഷമായി വാടകക്ക് താമസിക്കുന്ന രഞ്ജിഷും കുടുംബവും അഞ്ചുദിവസം മുമ്പാണ് ദുരിതാശ്വാസ ക്യാമ്പിൽ എത്തിയത്. ജൂൈല 11ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ചെങ്ങന്നൂർകാരായ ദമ്പതികൾക്ക് മകൾ ജനിച്ചത്. സമയം നോക്കി വ്യാഴാഴ്ചയാണ് കുഞ്ഞി​െൻറ നൂലുകെട്ട് നടത്താൻ തീരുമാനിച്ചത്. ക്യാമ്പിലെത്തിയതോടെ ഇവിടെതന്നെ ചടങ്ങ് നടത്തുകയായിരുന്നു. രഞ്ജിഷി​െൻറ മാതാപിതാക്കൾ ദുരിതബാധിതരായി ചെങ്ങന്നൂരിലാണ്. ദുരിതത്തിനിടയിലും ക്യാമ്പിലുള്ളവർ കുഞ്ഞുനിവേദ്യക്ക് സമ്മാനങ്ങൾ നൽകാനും മറന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.