ക്യാമ്പുകളിൽ മൂന്ന് ദിവസത്തേക്ക്​ വേണ്ട സാധനങ്ങൾ ഉടൻ വിതരണം ചെയ്യും

വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി ആലപ്പുഴ: ജില്ലയിലെ വിവിധ ക്യാമ്പുകളിലേക്ക് മൂന്നുദിവസത്തേക്ക് വേണ്ട സാധനസാമഗ്രികൾ ഉടൻ എത്തിക്കണമെന്ന് മന്ത്രിമാരായ ജി. സുധാകരനും തോമസ് ഐസകും നിർദേശം നൽകി. കലക്ടറേറ്റിൽ വിളിച്ചുചേർത്ത സംഭരണശാല ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രിമാർ. അവശ്യ സാധനങ്ങൾ മുഖ്യസംഭരണ ശാലയായ എസ്.ഡി കോളജിൽനിന്ന് ക്യാമ്പുകളിലേക്ക് നേരിട്ടെത്തിക്കാനാണ് നിർദേശം. സ്റ്റോക്ക് കെട്ടിക്കിടക്കാതിരിക്കാനാണിത്. ഓരോ ക്യാമ്പുകൾക്കും ആവശ്യമുള്ള സാധനങ്ങൾ വേണം വിതരണം ചെയ്യാൻ. ഇതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കും. മുഖ്യസംഭരണശാലയിലെ ജോലിക്ക് ഹാജരാകാതിരുന്ന 12 ഉദ്യോഗസ്ഥർക്ക് മെമ്മോ നൽകാൻ ജില്ല കലക്ടർക്ക് ധനമന്ത്രി തോമസ് ഐസക് നിർദേശം നൽകി. താലൂക്ക് ഓഫിസുകളിൽ ജോലിക്ക് ഹാജരാകാത്ത ജീവനക്കാർക്കെതിരെയും നടപടിക്ക് ശിപാർശ ചെയ്തു. പാൽ, പഴവർഗങ്ങൾ തുടങ്ങി വേഗം ചീത്തയാകുന്ന ഉൽപന്നങ്ങളുടെ വിതരണം പെെട്ടന്ന് നിർവഹിക്കണം. ഇത് പ്രധാന സംഭരണശാലയിൽ ഇറക്കാതെ തന്നെ നേരിട്ട് ക്യാമ്പുകളിലേക്ക് എത്തിക്കുന്നതാണ് ഉചിതമെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു. ഭക്ഷണം, സുരക്ഷിതത്വം, ആരോഗ്യ പരിരക്ഷ എന്നിവക്കാണ് ക്യാമ്പുകളിൽ സർക്കാർ ഉറപ്പാക്കിയതെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. ക്യാമ്പുകളിൽ കഴിയുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ കണക്ക് ഉടൻ സമർപ്പിക്കാൻ നിർദേശം നൽകി. രാഷ്ട്രീയക്കാരെ ക്യാമ്പുകളുടെ ചുമതല ഏൽപ്പിക്കരുത്. ക്യാമ്പുകളിൽ കൊടികെട്ടിയുള്ളതോ യൂണിഫോമിട്ടതോ ആയ സേവനപ്രവർത്തനം ഒരു കാരണവശാലും അനുവദിക്കില്ല. ഓണത്തിന് ക്യാമ്പംഗങ്ങൾക്ക് കിറ്റുകൾ വിതരണം ചെയ്യും. ചെങ്ങന്നൂരിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയത് സംബന്ധിച്ച് റിപ്പോർട്ട് തേടി. ഓരോ ക്യാമ്പി​െൻറയും മേൽനോട്ടത്തിന് സർക്കാർ നിർദേശിച്ചവർ അവിടെയുണ്ടോയെന്ന് കലക്ടർ ഉറപ്പുവരുത്തണം. കലക്ടർ എസ്. സുഹാസ്, സ്പെഷൽ ഓഫിസർ എൻ. പത്മകുമാർ, എ.ഡി.ജി.പി ബി. സന്ധ്യ, സബ്കലക്ടർ കൃഷ്ണതേജ, ജില്ലതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.