പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കണം -ജനതാദള്‍-എസ്

ആലപ്പുഴ: കൊമ്പന്‍കുഴി, കരിവേലി, കന്നിട്ട തുടങ്ങി ആലപ്പുഴ നഗരാതിര്‍ത്തിയിലെ എല്ലാ പാടശേഖരങ്ങളിലും നിറഞ്ഞ വെള്ളം വറ്റിക്കണമെന്ന് ജനതാദള്‍-എസ് ആലപ്പുഴ ജില്ല സെക്രട്ടറി പി.ജെ. കുര്യന്‍ ആവശ്യപ്പെട്ടു. എങ്കില്‍ മാത്രമേ ആലപ്പുഴയിലെ ശുദ്ധീകരണം പൂര്‍ത്തിയാകൂ. ഈ ആവശ്യം ഉന്നയിച്ചുള്ള നിവേദനം ജില്ല കലക്ടര്‍ക്കും മുനിസിപ്പല്‍ ചെയര്‍മാനും നല്‍കുമെന്നും പറഞ്ഞു. കെ.എസ്.ആർ.ടി.സി സർവിസുകൾ പൂർണതോതിലേക്ക് ആലപ്പുഴ: കനത്ത വെള്ളപ്പൊക്കത്തിലും മുടങ്ങാതെ സർവിസ് നടത്തി നാടി​െൻറ മുഴുവൻ പ്രിയപ്പെട്ട പൊതുഗതാഗത സംവിധാനമായി കെ.എസ്.ആർ.ടി.സി. വെള്ളം കയറിയതിനെത്തുടർന്ന് ആലപ്പുഴ-ചങ്ങനാശ്ശേരി-തിരുവല്ല റോഡുകളിൽ നിർത്തിെവച്ച സർവിസുകൾ വീണ്ടും തുടങ്ങി. പുറമേയാണ് രക്ഷാപ്രവർത്തകരെ യഥാസ്ഥാനങ്ങളിലെത്തിക്കാൻ നടത്തിയ പ്രത്യേക സർവിസുകൾ. മഴ തുടങ്ങിയപ്പോൾതന്നെ സ്വകാര്യ ബസുകൾ ഓട്ടം നിർത്തിയത് ആലപ്പുഴയിൽ യാത്രാക്ലേശം വർധിപ്പിച്ചിരുന്നു. വെള്ളം കയറിയതിനാൽ പൂർണമായി ഒറ്റപ്പെട്ട റൂട്ടുകളിൽ ജീവനക്കാർ ഇപ്പോഴും വണ്ടിയോടിക്കുന്നതും ശ്രദ്ധേയം. നിലവിൽ ജില്ലയിലെ ഏഴ് ഡിപ്പോകളിലെ വിവിധ റൂട്ടുകളിലായി 226 ബസുകളാണ് സർവിസ് നടത്തുന്നത്. ചേർത്തല, ആലപ്പുഴ, ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ ഡിപ്പോകളിൽനിന്നായി 348 ബസുകളാണ് സർവിസ് നടത്തേണ്ടത്. ഇവയിൽ 85 ബസുകൾ പൂർണമായി വെള്ളം കയറിയ റൂട്ടിലും. വെള്ളം ഇറങ്ങിയാൽ മാത്രമേ ഈ റോഡുകൾ ഉപയോഗിക്കാനാകൂ. പ്രളയദുരന്തത്തിൽ പൂർണമായി സർവിസ് മുടങ്ങിയ ചെങ്ങന്നൂരും സ്പെഷൽ സർവിസുകളും സാധാരണ സർവിസുകളും ആരംഭിച്ചു. പന്തളം, പത്തനംതിട്ട, ഹരിപ്പാട്, മാവേലിക്കര, കായംകുളം പ്രദേശങ്ങളിലും വണ്ടി ഓടിത്തുടങ്ങി. ചങ്ങനാശ്ശേരി റൂട്ടിൽ വെള്ളക്കെട്ടായതിനാൽ പൂർണമായി ഗതാഗതം പുനഃസ്ഥാപിക്കാനായിട്ടില്ല. പകരം പള്ളാത്തുരുത്തി വരെയാണ് സർവിസ്. അമ്പലപ്പുഴ തകഴി വഴി തിരുവല്ല ബസുകളും ഓടിത്തുടങ്ങി. വെള്ളപ്പൊക്കത്തെത്തുടർന്ന് കോട്ടയം ഭാഗങ്ങളിലേക്ക് സർവിസ് കല്ലറ വഴിയായിരുന്നു. വെള്ളമിറങ്ങിയതോടെ കോട്ടയം കുമരകം വഴി ഗതാഗതവും പുനഃസ്ഥാപിച്ചു. ആലപ്പുഴയിൽ 98 ബസുകളാണ് ഓടേണ്ടിയിരുന്നത്. ഇവിടെ 72 ബസും ഹരിപ്പാട് 42 ബസിൽ 35, മാവേലിക്കരയിൽ 39ൽ 30, ചെങ്ങന്നൂരിൽ 71ൽ 24, കായംകുളത്ത് 72ൽ 57, എടത്വയിൽ എട്ട്, ചേർത്തലയിൽ 97ൽ 81 എന്നിങ്ങനെ ബസുകളും ഓടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.