ചെന്നിത്തല സ്വരൂപിച്ച മരുന്നുകൾ മെഡിക്കൽ സംഘത്തിന് കൈമാറി

ഹരിപ്പാട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വരൂപിച്ച 20 ലക്ഷം രൂപ വില വരുന്ന മരുന്നുകൾ ഹരിപ്പാട് താലൂക്ക് ആശുപത്രിക്ക് കൈമാറി. സൂപ്രണ്ട് ഡോ. സുനിൽ കുമാറി​െൻറയും ആർ.എം.ഒ ഡോ. ശ്യാംകുമാറി​െൻറയും നേതൃത്വത്തിലുള്ള മെഡിക്കൽ സംഘത്തിന് പ്രതിപക്ഷ നേതാവി​െൻറ ക്യാമ്പ് ഓഫിസിൽ മരുന്നുകൾ കൈമാറി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറുമാരായ വിനോദ് കുമാർ, ഹരികുമാർ എന്നിവരെ കൂടാതെ ബാബുരാജ്, അഖിൽ കൃഷ്ണൻ, അനന്ദൻ, ശ്രീക്കുട്ടൻ, ഷിയാസ്, വിനീഷ്, നിയാസ്, സിംജോ സാമുവൽ, നൈസാം എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.