കാക്കനാട്: തൃക്കാക്കരയില്‍ വീടിനു ചുറ്റും മുട്ടറ്റം വെള്ളം നിറഞ്ഞതിനാല്‍ നൂറോളം വീട്ടുകാര്‍ ബന്ധുവീടുകളില്‍ അഭയം തേടി. കാക്കനാട് ചെമ്പുമുക്ക് വെസ്റ്റ് പുളിക്കില്ലം റോഡിലെ കാട്ടാമിറ്റംപാടം റോഡിലെ നൂറോളം വീടുകള്‍ക്കു ചുറ്റുമാണ് വെള്ളംകയറിയത്. ഇടപ്പള്ളി തോടിനോടുചേര്‍ന്ന പ്രദേശമായതിനാല്‍ തോട്ടില്‍നിന്ന് വെള്ളം ഇടറോഡുകളിലേക്ക് കയറുകയായിരുന്നു. കനാലില്‍നിന്നുള്ള മാലിന്യം റോഡിലൂടെ ഒഴുകിയെത്തി. മുന്‍കൂട്ടി അറിയിപ്പ് ലഭിച്ചതിനാല്‍ ആളപായമില്ലാതെ മാറിത്താമസിക്കാനായി. പക്ഷേ പലര്‍ക്കും വീട്ടുപകരണങ്ങളും വസ്തുവകകളും നഷ്ടപ്പെട്ടു. കുടിവെള്ള ടാങ്കുകളിൽ ഉള്‍പ്പെടെ മലിനജലം കയറി. കലക്ടറേറ്റിലേക്ക് സഹായപ്രവാഹം കാക്കനാട്: വെള്ളപ്പൊക്കത്തില്‍ ദുരിതത്തിലായവര്‍ക്ക് എറണാകുളം കലക്ടറേറ്റിലേക്ക് സഹായപ്രവാഹം. ഭക്ഷ്യധാന്യങ്ങള്‍, പുതപ്പുകള്‍, വസ്ത്രങ്ങള്‍, കുട്ടികള്‍ക്കുള്ള ആഹാരം, ടൂത്ത്‌പേസ്റ്റ്, ബ്രഷ്, ബക്കറ്റ്, സാനിറ്ററി നാപ്കിൻ, ബേബിഡയപർ, മെഴുകുതിരി തുടങ്ങിയവയെല്ലാം വിവിധ കേന്ദ്രങ്ങളില്‍നിന്ന് ഒഴുകിയെത്തി. ടെക്കികള്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍, കോളജ് വിദ്യാര്‍ഥികള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സഹായവസ്തുക്കള്‍ കലക്ടറേറ്റില്‍ ശേഖരിക്കുന്നത്. വിവിധ സംഘടനകള്‍ ഓണാഘോഷത്തിന് കരുതിയ പണം സംഭാവന ചെയ്യുന്നുണ്ട്. ഇന്‍ഫോപാര്‍ക്കിലെ വിവിധ കമ്പനികളും സാധനങ്ങള്‍ നല്‍കുന്നുണ്ട്. സഹായവസ്തുക്കള്‍ ശേഖരിക്കാനും ഇനംതിരിക്കാനും പ്രത്യേക കൗണ്ടറുകള്‍ കലക്ടറേറ്റില്‍ സജ്ജീകരിച്ചിട്ടുണ്ട്. തരംതിരിച്ചാണ് ഇവ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നല്‍കുന്നത്. എറണാകുളം ഡിവൈ.എസ്.പി അനില്‍കുമാറാണ് യുവതീ-യുവാക്കള്‍ക്ക് പിന്തുണയുമായി സജീവമായി രംഗത്തുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.