കരുതലോടെ ആരോഗ്യവിഭാഗം; ഹെൽപ് ലൈൻ ആശ്വാസമാകുന്നു

കൊച്ചി: വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ പല മേഖലയിലെയും ആശുപത്രികൾ പ്രവർത്തനം ആരംഭിച്ചു. പറവൂർ താലൂക്ക് ആശുപത്രിയിലെ ഐ.പി വിഭാഗം പ്രവർത്തനം ആരംഭിച്ചു. വെള്ളപ്പൊക്കം തുടങ്ങിയതോടെ ഒ.പി വിഭാഗം മാത്രമായിരുന്നു പ്രവർത്തിച്ചിരുന്നത്. 15 ഡോക്ടർമാരുൾപെടുന്ന മെഡിക്കൽ സംഘം പറവൂർ താലൂക്ക് ആശുപത്രിയിലുണ്ട്. 10 മെഡിക്കൽ ടീമം പറവൂർ മേഖലയിലെ വിവിധ ദുരിതബാധിത പ്രദേശങ്ങളിൽ എത്തിയിട്ടുണ്ട്. നാവികസേനയുടെ കൂടെയും മെഡിക്കൽ സംഘം ഉണ്ട്. സാധാരണ ഉപയോഗിക്കുന്ന മരുന്നുകളുടെ 1000 പൊതി പറവൂർ മേഖലയിൽ എയർ ഡ്രോപ് ചെയ്തിട്ടുണ്ട്. ശനിയാഴ്ച മുതൽ ആരംഭിച്ച എറണാകുളം ഹെൽത്ത് ഹെൽപ് ലൈൻ (9946992995) നിരവധി പേർക്ക് ആശ്വാസമായി. ഓരോ കോളും രജിസ്റ്റർ ചെയ്ത് അതി​െൻറ ചുമതല ഒരു ഡോക്ടർക്ക് കൈമാറും. തുടർന്ന് ആ കേസി​െൻറ ഗൗരവം പരിഗണിച്ച് ബന്ധപ്പെട്ട ക്യാമ്പ് അധികൃതർ, രോഗിയുടെ കൂടെയുള്ളവർ എന്നിവരുടെ സഹായത്തോടെ അവിടെതന്നെ ചികിത്സിക്കുന്നതാണ് രീതി. ആവശ്യമായ മരുന്നും സ്ഥലത്തെത്തിക്കും. രോഗം മാറുന്നതുവരെയോ സമീപെത്ത ആശുപത്രിയിൽ എത്തിക്കുന്നതുവരെയോ ഈ രോഗിയുടെ ചുമതല ഒരേ ഡോക്ടർതന്നെ വഹിക്കും. 15 മിനിറ്റ് കൂടുമ്പോൾ ചികിത്സ പുരോഗതി വിലയിരുത്തും. യാത്ര ദുഷ്കരമായ പ്രദേശങ്ങളിൽനിന്നുമാണ് അധികവും ഫോൺവിളികൾ വരുന്നത്. വിളിക്കുന്നവർ നൽകിയ നമ്പറുകളിലേക്ക് തിരിച്ചുവിളിക്കുവാൻ സാധിക്കാതെപോയ നാല് സംഭവമുണ്ടായിട്ടുണ്ട്. വിളിക്കുന്നവർ മറ്റൊരു നമ്പർകൂടി നൽകണമെന്നാണ് ഹെൽപ് ൈലൻ സംഘത്തിലെ ഡോക്ടർമാർ പറയുന്നത്. അതിനിടെ, ഭക്ഷണം, സുരക്ഷ എന്നിവ ആവശ്യപ്പെട്ട കാളുകൾ വരുന്നത് ഏകോപിപ്പിക്കുന്നതിന് തടസ്സമാകുന്നതായും ഡോക്ടർമാർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.