വ്യവസായമേഖലയിൽ ജനജീവിതം സ്​തംഭിച്ചു

കളമശ്ശേരി: പ്രളയത്തിൽ ദേശീയപാത അടച്ചതടക്കം സംഭവങ്ങളെത്തുടർന്ന് വ്യവസായമേഖലയിൽ ജനജീവിതം സ്തംഭനാവസ്ഥയിൽ. വാഹനങ്ങൾ ഓടിക്കാൻ കഴിയാത്തതും പാലടക്കം അവശ്യവസ്തുക്കളുടെ ദൗർലഭ്യവും വൈദ്യുതിയില്ലാത്തതും സാധാരണക്കാരടക്കമുള്ളവരുടെ ജീവിതം ദുരിതത്തിലാക്കി. വെള്ളം ഉയരാൻ തുടങ്ങിയതോടെ ഏലൂർ, കളമശ്ശേരി പ്രദേശങ്ങളിലെ പലയിടത്തെയും വൈദ്യുതിബന്ധം വിേച്ഛദിച്ചിരുന്നു. ഇതോടെ കുടിക്കാനും മറ്റാവശ്യങ്ങൾക്കും ശുദ്ധജലത്തിന് ജനം നെട്ടോട്ടമായി. ഗതാഗതം നിലച്ചതോടെ ഭക്ഷ്യവസ്തുക്കളുടെ വരവ് നിലച്ചതിനാൽ പല കച്ചവടസ്ഥാപനങ്ങളും തുറക്കുന്നില്ല. പാൽവിതരണം പൂർണമായും മുടങ്ങി. ചില മൊത്തവ്യാപാര കടകൾക്കുമുന്നിൽ രാവിലെ മുതൽ ജനങ്ങളുടെ നീണ്ട നിരയാണ്. പൊതുമേഖല വ്യവസായശാലകൾ ഉൾപ്പെടെ പലതും പ്രവർത്തിക്കുന്നില്ല. വെള്ളം കയറിയതും തൊഴിലാളികൾക്ക് എത്താൻ കഴിയാത്തതുമാണ് കാരണം. വെള്ളം കയറിയതിനാൽ പാതാളം ഇ.എസ്.ഐ അശുപത്രിയുടെ പ്രവർത്തനം നിർത്തി. രോഗികളെ മറ്റിടങ്ങളിലേക്ക് മാറ്റി. ചില കമ്പനികളിലെ അസംസ്കൃത വസ്തുക്കൾ വെള്ളംകയറി നശിച്ചു. ചില കമ്പനികളുടെ യന്ത്രസാമഗ്രികൾ ഒഴുകിപ്പോയി. കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഫാക്ടി​െൻറ എല്ലാ പ്ലാൻറുകളുടെയും പ്രവർത്തനം നിർത്തി. ഇതുമൂലം പ്രതിദിനം രണ്ടുകോടിയുടെ പ്രവർത്തന നഷ്ടമുണ്ടെന്ന് അധികൃതർ പറയുന്നു. ഭക്ഷ്യവസ്തുക്കളുടെ ക്ഷാമം ഇതരസംസ്ഥാന തൊഴിലാളികളെയും പ്രതിസന്ധിയിലാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.