ദുരിതത്തിെൻറ അഞ്ചാം ദിവസം; പറവൂർ കേന്ദ്രീകരിച്ച് രക്ഷാപ്രവർത്തനം

കൊച്ചി: വെള്ളത്തിൽ കുടുങ്ങിയ അവസാനത്തെ ആളെയും രക്ഷപ്പെടുത്താനുള്ള തീവ്രശ്രമമാണ് ജില്ലയിൽ ഞായറാഴ്ച നടന്നത്. പ്രളയത്തി​െൻറ അഞ്ചാംദിവസം പറവൂർ മേഖല കേന്ദ്രീകരിച്ചാണ് കൂടുതൽ രക്ഷാപ്രവർത്തനങ്ങൾ നടന്നത്. ആലുവ, കാലടി തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് ചിലരെ രക്ഷപ്പെടുത്തി. നാവികസേനയുടെ 47 യൂനിറ്റുകൾ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ഇതിൽ 16 ടീമുകളും പറവൂർ മേഖല കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചത്. നിരവധിപേരെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാൽ, വെള്ളം കുറഞ്ഞതിനാൽ പലരും ക്യാമ്പുകളിലേക്ക് വരാൻ മടിച്ചതായും രക്ഷാപ്രവർത്തകർ പറഞ്ഞു. ആവശ്യമായ വെള്ളവും ഭക്ഷണവും എത്തിച്ചാൽ മതിയെന്നാണ് ഇവർ രക്ഷാപ്രവർത്തകരോട് പറയുന്നത്. പറവൂരിലെ രക്ഷാപ്രവർത്തനം കൂടുതൽ സുഗമമാക്കുന്നതിന് ഫോർട്ട്കൊച്ചി ആർ.ഡി.ഒ എസ്. ഷാജഹാ​െൻറ നേതൃത്വത്തിൽ പറവൂർ താലൂക്ക് ഓഫിസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നു. പൊലീസിനെയും ജീവനക്കാരെയും ഈ പ്രദേശത്ത് കൂടുതലായി വിന്യസിച്ചായിരുന്നു ദുരന്തനിവാരണപ്രവർത്തനം സുഗമമാക്കിയത്. കുടിവെള്ളം എത്തിക്കാൻ ഊർജിതശ്രമം ദുരിതാശ്വാസ ക്യാമ്പുകളിൽ കുടിവെള്ളമെത്തിക്കുന്നതിന് ഊർജിത ശ്രമമാണ് ജില്ലഭരണകൂടത്തി​െൻറ നേതൃത്വത്തിൽ നടക്കുന്നത്. 33 ടാങ്കറുകളാണ് കുടിവെള്ള വിതരണത്തിന് സജ്ജീകരിച്ചത്. ജില്ലയിലെ വിവിധ ക്യാമ്പുകളിലായി ശരാശരി 10,000 ലിറ്റർ വീതം മൂന്നുലക്ഷം ലിറ്ററിലധികം കുടിവെള്ളം ഇതിനകം വിതരണംചെയ്തു. കൂടാതെ, ദുരിതബാധിത മേഖലയിൽ 1,36,000 ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്തത്. ഇതിൽ 82,000 എണ്ണം പറവൂർ മേഖലയിലേക്കായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.