കൊച്ചി: പ്രളയക്കെടുതിയിൽനിന്ന് ജീവിതം കൈയിൽപിടിച്ച് ക്യാമ്പുകളിലെത്തിയത് 2,61,634 പേർ. 733 ക്യാമ്പിലായി 65,590 കുടുംബമാണ് അഭയം തേടിയിരിക്കുന്നത്. വെള്ളം സർവതും തുടച്ചുനീക്കിയപ്പോൾ രണ്ടുമൂന്നും ദിവസം വീടിെൻറയും കെട്ടിടങ്ങളുടെയും മുകൾനിലയിൽ കുടിവെള്ളമോ ഭക്ഷണമോ ഇല്ലാതെയാണ് ഇവരിൽ പലരും കഴിഞ്ഞത്. രക്ഷാപ്രവർത്തകർക്ക് എത്തിപ്പെടാൻ പറ്റാത്ത മേഖലയിൽനിന്ന് സാഹസികമായാണ് പലരെയും രക്ഷപ്പെടുത്തിയത്. കൈക്കുഞ്ഞുങ്ങൾ മുതൽ വയോധികർ വരെയുള്ളവർ സ്കൂളുകളുടെയും കോളജുകളുടെയും അകത്തളങ്ങളിൽ കഴിയുകയാണ്. ഏറ്റവും കൂടുതൽ നാശം വിതച്ച പറവൂരിൽതന്നെയാണ് കൂടുതൽ ക്യാമ്പുകൾ തുറന്നത്. 171 ക്യാമ്പിലായി 14,600 കുടുംബങ്ങളാണ് ആശ്രയം തേടിയത്. 51,150 പേരാണ് എല്ലാം നഷ്ടപ്പെട്ട്് ഇവിടെ കഴിയുന്നത്. കണയന്നൂർ താലൂക്കിൽ 164 ക്യാമ്പ് തുറന്നിട്ടുണ്ട്. 5069 കുടുംബത്തിെല 30,347 പേർ ഇവിടുത്തെ ക്യാമ്പുകളിൽ താമസിക്കുന്നു. 129 ക്യാമ്പാണ് ആലുവയിൽ. ഇതിൽ 8060 കുടുംബങ്ങളിലായി 35,400 പേർ ആശ്രയം തേടി. മൂവാറ്റുപുഴയിലും കുന്നത്തുനാടിലും 88 ക്യാമ്പാണ് ആരംഭിച്ചത്. മൂവാറ്റുപുഴയിൽ 6092 കുടുംബങ്ങളിലായി 22,901 പേരാണ് ക്യാമ്പുകളിലുള്ളത്. കുന്നത്തുനാട്ടിൽ 7763 കുടുംബങ്ങളിലായി 36,420 പേർ അഭയംതേടി. കൊച്ചി താലൂക്കിൽ 65 ക്യാമ്പുകളിലായി 22,588 കുടുംബങ്ങളുണ്ട്. 80245 പേരാണ് ഇവിടെ അഭയം തേടിയത്. ഏറ്റവും കുറവ് ക്യാമ്പുകൾ തുറന്നത് കോതമംഗലത്താണ്. 28 ക്യാമ്പാണ് ഇവിടെ പ്രവർത്തിക്കുന്നത്. 1418 കുടുംബങ്ങളിലായി 5171 പേർ കോതമംഗലത്ത് ക്യാമ്പുകളിൽ കഴിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.