മരട്: ദുരിതാശ്വാസവുമായി മരട് നഗരസഭ കൗൺസിലർമാർ ആലുവയിൽ. മരട് ഗ്രിഗോറിയൻ, നെട്ടൂർ മരിയ ഗൊരോത്തി പബ്ലിക് സ്കൂളുകളിലെ രണ്ട് സ്കൂൾ ബസിലായാണ് സംഘം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളിയായത്. ചെയർപേഴ്സൻ സുനില സിബി, വൈസ് ചെയർമാൻ ജബ്ബാർ പാപ്പന, കൗൺസിലർമാരായ ബോബൻ നെടുംപറമ്പിൽ, പി.ജെ. ജോൺസൺ, ബിനു ജോസഫ്, ദിഷ പ്രതാപൻ തുടങ്ങിയവർ പ്രവർത്തനങ്ങളിൽ സജീവമായി. ആലുവയിൽ പല പ്രദേശങ്ങളിലായി ഒറ്റപ്പെട്ടവരെ ബസുകളിൽ വിവിധ ക്യാമ്പുകളിൽ എത്തിക്കാൻ കഴിഞ്ഞതായി സുനില സിബി പറഞ്ഞു. രാവിലെ 11 മുതൽ വൈകീട്ട് ആറുവരെയായിരുന്നു രക്ഷാപ്രവർത്തനം. കുമ്പളം പഞ്ചായത്ത് ജാഗ്രതയിൽ നെട്ടൂർ: പനങ്ങാടിെൻറ വിവിധ ഭാഗങ്ങളിൽ ജലനിരപ്പ് ഉയർന്നതോടെ നാട്ടുകാർക്ക് മുൻകരുതൽ നിർദേശം നൽകുന്നതിന് പഞ്ചായത്ത് പ്രത്യേകയോഗം ചേർന്നു. വില്ലേജ് ഓഫിസർ, പനങ്ങാട് പൊലീസ്, ആരോഗ്യവകുപ്പ്, വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി എന്നിവർ യോഗത്തിൽ സംബന്ധിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ശക്തമായ വേലിയേറ്റത്തെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായിരുന്നു. പനങ്ങാട് എം.എൽ.എ റോഡ്, ജനത റോഡ്, ചാത്തമ്മ, ചേപ്പനം, കുമ്പളം തുടങ്ങിയ പ്രദേശങ്ങളിൽ വീടുകൾ വെള്ളത്തിൽ മുങ്ങി. ഇവിടെയുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ ഭവനസന്ദർശനം നടത്തി ജാഗ്രത നിർദേശവും നൽകിയിട്ടുണ്ടെന്ന് പ്രസിഡൻറ് ഷേർജി ജോർജി പറഞ്ഞു. ജലനിരപ്പ് താഴുമെന്നാണ് കരുതുന്നത്. അടിയന്തര സാഹചര്യമുണ്ടായാൽ ബന്ധപ്പെടാൻ എല്ലാവർക്കും ഫോൺ നമ്പറുകൾ ലഭ്യമാക്കിയിട്ടുണ്ട്. പനങ്ങാട് വി.എച്ച്.എസ്.എസ്, കുമ്പളം ആർ.പി.എം.എച്ച്.എസ്, ഫിഷറീസ് സർവകലാശാല എന്നിവിടങ്ങൾ ഏതുസമയത്തും ആളുകളെ മാറ്റിത്താമസിപ്പിക്കാൻ ക്രമീകരണം ചെയ്തിട്ടുണ്ടെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.