മഹാദുരന്തം ഒറ്റക്കെട്ടായി നേരിടണം- മന്ത്രി സുനില്‍ കുമാര്‍

കൊച്ചി: 1924 നുശേഷം കേരളം കണ്ട ഏറ്റവും ഭയാനകമായ പ്രകൃതി ക്ഷോഭത്തിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്ന സഹോദരങ്ങളെ സഹായിക്കാന്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് മന്ത്രി വി.എസ്. സുനില്‍ കുമാര്‍. കാക്കനാട് കലക്ടറേറ്റില്‍ സ്വാതന്ത്ര്യദിന പരേഡില്‍ പതാക ഉയര്‍ത്തി സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. പൊലീസ് വകുപ്പിലെ വിശിഷ്്ട സേവനത്തിന് റിപ്പബ്ലിക് ദിനത്തില്‍ പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ പുരസ്‌കാരങ്ങളും മന്ത്രി വിതരണം ചെയ്തു. എ.സി.പി അബ്ദുൽ സലാം, ഡി.വൈ.എസ്പി. എന്‍.ആര്‍. ജയരാജ്, സി.ഐ കെ.ജി. അനീഷ്, സി.ഐ പി.എസ്.ഷിജു, എസ് ഐ കെ.ടി. മുഹമ്മദ് കബീര്‍, റിട്ട. എസ്.ഐ പി.കെ. ശിവശങ്കരൻ, എസ്.ഐ വി.ജി. സുമിത്ര, എ.എസ്. ഐമാരായ എം.ആര്‍. സരള, കെ.കെ. രാജേഷ്, കെ.ആര്‍. രമേഷ് ബാബു, എൻ.എസ്. കലേഷ് കുമാർ, ബിജോയ് കുമാര്‍, എസ്. സന്തോഷ്, ടി.ഡി. സുധീർ, എസ്. ശ്രീകുമാര്‍ , സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ എം.വി. റോയ്, കെ.പി. മുഹമ്മദ് ഇക്ബാല്‍, അബ്ദുൽ സത്താര്‍, എ.വി. മധുരാജ്, ടി.കെ. റെജി, രാജേഷ് കുമാര്‍, നിജു ഭാസ്‌കർ, ഹരീഷ് കുമാര്‍, എം.എ. സെബാസ്റ്റ്യൻ, വനിത സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ എം.ദീപ, സി.പി. സിനി എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ഡെപ്യൂട്ടി കലക്ടര്‍ പി.ഡി. ഷീല ദേവി, പി.എ.യു േപ്രാജക്ട് ഡയറക്ടര്‍ കെ.ജി.തിലകൻ, കൊച്ചി തഹസില്‍ദാര്‍ കെ.വി. അംബ്രോസ്, എൻ.ആര്‍. എച്ച്.എം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. മാത്യൂസ് നമ്പേലി, ജില്ല പട്ടികജാതി വികസന ഓഫിസര്‍ ജോസഫ് ജോൺ, കലക്ടറേറ്റ് ജൂനിയര്‍ സൂപ്രണ്ട് വിപിന്‍ ഭാസ്‌കരൻ, കാക്കനാട് വില്ലേജ് ഓഫിസര്‍ പി.പി. ഉദയകുമാര്‍, ജില്ല സര്‍വേ സൂപ്രണ്ട് എം.എന്‍. അജയകുമാർ, ജില്ല ശിശുസംരക്ഷണ ഓഫിസര്‍ കെ.ബി. സൈന, സ്‌പെഷല്‍ വില്ലേജ് ഓഫിസര്‍മാരായ പി.ആർ. അനില്‍ കുമാര്‍, എം.എച്ച്. ജയൻ, എന്‍.എം.സുബാര്‍, കെ.വി. ബാബു, ജില്ല ഹെല്‍ത്ത് ഓഫിസര്‍ (റൂറല്‍) പി.എൻ. ശ്രീനിവാസന്‍, റോഷ്‌നി പ്രൊജക്ട് കോഓഡിനേറ്റര്‍ ജയശ്രീ കുളക്കുന്നത്ത്, വില്ലേജ് ഓഫിസര്‍ എൻ.എം. ഹുസൈന്‍, ഡിസ്ട്രിക്ട് എമര്‍ജന്‍സി ഓപറേഷന്‍സ് സെൻര്‍ ഹസാര്‍ഡ് അനലിസ്റ്റ് അഞ്ജലി പരമേശ്വരന്‍, കലക്ടറേറ്റ് സീനിയര്‍ ക്ലര്‍ക്ക് ടി.എം. അബ്ദുൽ ജബ്ബാർ, വി.എഫ്.എമാരായ എല്‍ദോ പോളം, ടി.വി. ജിനേഷ് എന്നിവര്‍ കലക്ടറുടെ സിവിലിയന്‍ പുരസ്‌കാരത്തിന് അര്‍ഹരായി. സ്വാതന്ത്ര്യസമര സേനാനി വി.നാരായണന്‍ നായരെ ചടങ്ങില്‍ ആദരിച്ചു. കനത്ത മഴയെ തുടര്‍ന്ന് സിവില്‍ സ്റ്റേഷനിലെ ഇന്‍ഡോര്‍ ബാഡ്മിൻറണ്‍ കോര്‍ട്ടിലാണ് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങ് നടന്നത്. പി.ടി. തോമസ് എം.എൽ.എ, ഐ.ജി വിജയ് സാക്കറെ, ഡി.സി.പി ഹിമേന്ദ്ര നാഥ് തുടങ്ങിയവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.