അരൂർ/പൂച്ചാക്കൽ: ആത്മീയ, സാമൂഹിക, സാമ്പത്തിക സ്വാതന്ത്ര്യം ലക്ഷ്യമിട്ട് ബ്രസീലിലെ പരമ്പരാഗത ചെറുകപ്പേള പ്രസ്ഥാനത്തിെൻറ മാതൃകയിൽ അരൂക്കുറ്റി പാദുവാപുരം സെൻറ് ആൻറണീസ് പള്ളിയുടെ നേതൃത്വത്തിൽ മരിയൻ ചാപ്പൽ മൂവ്മെൻറ് ആരംഭിക്കുന്നു. മാതാവിെൻറ സ്വർഗാരോഹണ തിരുനാളും സെൻറ് ആൻറണീസിെൻറ ജന്മദിനവും കൂടി ആഘോഷിക്കുന്ന സ്വാതന്ത്ര്യദിനത്തിൽ മൂവ്മെൻറിന് തുടക്കമാകും. ചരിത്രത്തിലെ ഏറ്റവും കടുത്ത മാന്ദ്യത്തിലകപ്പെട്ട ബ്രസീലിലെ സാമ്പത്തികരംഗത്തിന് ഉണർവ് പകരുന്നതിൽ പരമ്പരാഗത ചെറുകപ്പേള പ്രസ്ഥാനം നിർണായക പങ്കുവഹിച്ചെന്ന് സാമ്പത്തിക വിദഗ്‌ധർ ചൂണ്ടിക്കാട്ടിയിട്ടിട്ടുണ്ട്. ഇതേരീതിയിെല മരിയൻ ചാപ്പൽ മൂവ്മെൻറിെൻറ ഭാഗമായി ചെറിയ രൂപക്കൂടിൽ പ്രതിഷ്ഠിച്ച മാതാവിെൻറ തിരുസ്വരൂപം പാദുവാപുരം പള്ളിയിൽനിന്ന് 15ന് വെെഞ്ചരിച്ച് നൽകും. ഈ തിരുസ്വരൂപത്തെ കേന്ദ്രമാക്കി പ്രാദേശികമായോ കുടുംബ ബന്ധത്തിെൻറ അടിസ്ഥാനത്തിലോ ചെറുകൂട്ടായ്‌മകൾ രൂപവത്കരിക്കാവുന്നതാണെന്നും വികാരി ആൻറണി തമ്പിയും സഹവികാരി ഫാ. അനീഷ് ആൻറണി ബാവക്കാട്ടും അറിയിച്ചു. സ്വാതന്ത്ര്യദിനത്തിൽ രാവിലെ ഒമ്പതിന് തിരുനാൾ ദിവ്യബലിക്ക് ശേഷമാണ് മൂവ്മെൻറ് ഉദ്‌ഘാടനം. പ്രദക്ഷിണം, പായസവിതരണം എന്നിവയുമുണ്ടാകും. ആര്യാട് ഭാർഗവന് ജെ.സി. ഡാനിയേൽ പുരസ്കാരം ആലപ്പുഴ: ജെ.സി. ഡാനിയേൽ ഫിലിം ഫെയർ അസോസിയേഷെൻറ ജെ.സി. ഡാനിയേൽ പുരസ്കാരം -2018 നാടകക്കാരനും ചലച്ചിത്രപ്രവർത്തകനുമായ ആര്യാട് ഭാർഗവന് ലഭിച്ചു. ജെ.സി. ഡാനിയേൽ ഫിലിം ഫെയർ അസോസിയേഷെൻറയും കോട്ടയം നഗരസഭയുടെയും സംയുക്താഭിമുഖ്യത്തിൽ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ഈ മാസം 17ന് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമർപ്പിക്കും. നാടക വിജ്ഞാനകോശം, ചലച്ചിത്രവിജ്ഞാനിക, ചലച്ചിത്ര സംവിധാനം, തിരക്കഥരചന, അഭിനയകല, ഷോട്ട്മാർക്കിങ് തുടങ്ങി നാടക-ചലച്ചിത്ര സംബന്ധിയായ 22 കൃതികളുടെ രചയിതാവാണ് ആര്യാട് ഭാർഗവൻ. കേരള സംഗീതനാടക അക്കാദമി അവാർഡ്, ഭാരത സർക്കാർ നെഹ്റു യുവകേന്ദ്ര ദേശീയ പുരസ്കാരം, ജോൺ എബ്രഹാം സ്മാരക പുരസ്കാരം, എം.ടി. ചന്ദ്രസേനൻ സ്മാരക പുരസ്കാരം, ചിക്കൂസ് ബാലസാഹിത്യ പുരസ്കാരം, ജൂനിയർ ചേംബർ ഇൻറർനാഷനൽ ശ്യാം രത്ന പുരസ്കാരം, ഇംഗ്ലണ്ടിലെ കേംബ്രിജ് ഇൻറർനാഷനൽ ബയോഗ്രാഫിക്കൽ സെൻററിെൻറ ട്വൻറി ഫസ്റ്റ് സെഞ്ച്വറി അവാർഡ് ഉൾെപ്പടെ 38 പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. വേൾഡ് ഡ്രമാറ്റിക് സ്റ്റഡി സെൻറർ ആൻഡ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിെൻറ ഡയറക്ടറായി പ്രവർത്തിക്കുന്നു. ബൈക്ക് കത്തിച്ച നിലയിൽ കണ്ടെത്തി അമ്പലപ്പുഴ: വീട്ടുമുറ്റത്തിരുന്ന ബൈക്ക് റോഡിലിട്ട് കത്തിച്ച നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കാക്കാഴം പുതുവൽ നവകുമാറിെൻറ സ്പ്ലെൻഡർ ബൈക്കാണ് കത്തിച്ചത്. ശനിയാഴ്ച രാവിലെയാണ് ബൈക്ക് കത്തിച്ച നിലയിൽ കണ്ടത്. അമ്പലപ്പുഴ പൊലീസ് സ്റ്റേഷെൻറ വടക്കുഭാഗത്തായിരുന്നു സംഭവം. കെ.എൽ 04 എ 6748 നമ്പറിെല ബൈക്ക് പുലർച്ചയോടെ വീടിന് സമീപത്തെ റോഡിലിട്ട് കത്തിക്കുകയായിരുെന്നന്ന് നവകുമാർ അമ്പലപ്പുഴ സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. ബൈക്ക് പൂർണമായും നശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.