നെടുമ്പാശ്ശേരിയിൽ അഗ്രോ സൂപ്പർ ബസാർ തുടങ്ങുന്നു

നെടുമ്പാശ്ശേരി: കേരള അേഗ്രാ ഇൻഡസ്ട്രീസ് കോർപറേഷ‍​െൻറ ആഭിമുഖ്യത്തിൽ നെടുമ്പാശ്ശേരി അത്താണിയിൽ അഗ്രോ സൂപ്പർ ബസാർ തുടങ്ങുന്നു. തിങ്കളാഴ്ച വൈകീട്ട് മൂന്നിന് മന്ത്രി വി.എസ്. സുനിൽ കുമാർ ഉദ്ഘാടനം ചെയ്യും. പൊതുമേഖല സ്ഥാപനങ്ങളുടെയും ഭക്ഷ്യവിഭവങ്ങൾ മുതൽ എല്ലാ ഉൽപന്നങ്ങളും ഇവിടെ ലഭിക്കും. കുടുംബശ്രീ ഉൽപന്നങ്ങൾ, അരി, പച്ചക്കറികൾ, മറയൂർ ശർക്കര, സുഗന്ധവ്യഞ്ജനങ്ങൾ, മത്സ്യം, മാംസ വിഭവങ്ങൾ തുടങ്ങിയവയും ഇവിടെ ലഭ്യമാക്കും. സംസ്ഥാനത്ത് എല്ലാ നിയോജക മണ്ഡലങ്ങളിലും ഇത്തരത്തിൽ അഗ്രോ സൂപ്പർ ബസാറുകൾ സ്ഥാപിക്കാനാണ് കോർപറേഷ‍​െൻറ തീരുമാനം. സ്ഥലം നൽകുന്ന മുറക്കായിരിക്കും വിവിധ മണ്ഡലങ്ങളിൽ ആരംഭിക്കുക. നിലവിൽ 13 ബസാറാണുള്ളത്. ലാഭകരമാകുന്ന വിധത്തിൽ ഇവയുടെ പ്രവർത്തനങ്ങൾ പുനഃസംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. നെടുമ്പാശ്ശേരിയിലെ ബസാർ രാവിലെ ഒമ്പത് മുതൽ രാത്രി എട്ടുവരെയായിരിക്കും പ്രവർത്തിപ്പിക്കുക. കേരളശ്രീ എന്ന ബ്രാൻഡിലായിരിക്കും ഇത് പ്രവർത്തിപ്പിക്കുകയെന്ന് കോർപറേഷൻ ചെയർമാൻ സുൽഫിക്കർ മയൂരി, െഡപ്യൂട്ടി ചീഫ് എൻജിനീയർ സിനി ജോസ് മാത്യു എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.