Aniyam supple6

ഒാർമയിൽ ഓളംതുള്ളുന്ന ജലയാത്രകൾ അവധിക്കാലമെത്താൻ കാത്തിരുന്ന ഒരു കുഞ്ഞു ആൺകുട്ടിയുണ്ടായിരുന്നു പണ്ട് ആലപ്പുഴയിൽ. അവന് വള്ളം തുഴയാനും വെള്ളത്തിൽ കളിക്കാനും അവസരം കിട്ടുക അവധിക്കാലത്ത് കുട്ടനാട്ടിലെ മെങ്കാമ്പിലുള്ള കുഞ്ഞമ്മയുടെ വീട്ടിലെത്തുേമ്പാഴാണ്. കുഞ്ഞമ്മയുടെ മകൻ ശ്രീകുമാറും ഹരികുമാറും കൂടി തൊട്ടടുത്ത പുന്നമടയുടെ കുഞ്ഞോളങ്ങളിലൂടെ െചറുവള്ളത്തിൽ തുഴഞ്ഞകന്ന ദൂരങ്ങൾ ഇന്നും നിറമുള്ള തെളിഞ്ഞ സ്മരണകളാണ്. ഒാരാ വള്ളംകളിയും അതുകൊണ്ടുതന്നെ ആർ. ഹരികുമാർ തട്ടാരുപറമ്പിൽ എന്ന കലാകാര​െൻറ, ബിസിനസുകാര​െൻറ ഒാർമകളിൽ എന്നും ഒാളങ്ങൾ ഉണ്ടാക്കുന്നതാണ്. ലോകത്തി​െൻറ ഏതുകോണിലായാലും നെഹ്റുട്രോഫിയടക്കമുള്ള വള്ളംകളികളുടെ വാർത്തകൾ കാത്തിരിക്കുന്ന പ്രമുഖ നിർമാതാവും എലൈറ്റ് ഗ്രൂപ് അധിപനുമായ ഹരികുമാർ നെഹ്റുട്രോഫി വള്ളംകളിയെ കുറിച്ച് ഒാർക്കുന്നു... കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും വെള്ളത്തിലും വള്ളത്തിലും തന്നെയായിരുന്നു ബാല്യം. ചമ്പക്കുളം മൂലം വള്ളംകളിയാണ് ആദ്യമായി കണ്ട വള്ളം കളി. ജവഹർലാൽ നെഹ്റു പുന്നമടയിൽ വള്ളംകളിക്കെത്തിയതും വള്ളത്തിൽ ചാടിക്കയറിയതും ഒക്കെ അന്നെത്ത പത്രത്തിൽ വായിച്ചത് നിറമുള്ള ഒാർമകളാണ്. കാർമൽ പോളിെടക്നിക്കിൽ പഠിക്കുന്ന കാലത്തെ വള്ളംകളി ഇന്നും ഒാർമയിലുണ്ട്. അച്ഛൻെപങ്ങളുടെ മകൻ മധു അന്ന് മെഡിക്കൽ വിദ്യാർഥിയാണ്. വള്ളംകളി കാണാൻ പോയ ബോട്ടിൽനിന്ന് വീണ് രണ്ട് െമഡിക്കൽ വിദ്യാർഥികൾ മരിച്ച സംഭവം അന്ന് വല്ലാത്ത െനാമ്പരമുണ്ടാക്കിയ വാർത്തയായിരുന്നു. രണ്ടുപേരും മധുവി​െൻറ കൂട്ടുകാർ ആയിരുന്നു. നാലുവർഷം മുമ്പ് ആറൻമുള വള്ളസദ്യ നൽകാനെത്തിയതാണ് വള്ളംകളിയുമായി ബന്ധപ്പെട്ട അവസാനത്തെ ഒാർമ. പുന്നമടച്ചിറയുടെ ഒാരങ്ങളിൽ തിക്കിലും തിരക്കിലും പെട്ട്, പരസ്പരം തള്ളി െവള്ളത്തിലിട്ട്, വെള്ളംകുടിച്ച് വലയുേമ്പാൾ വലിച്ച് കേറ്റി വള്ളം കളി ആസ്വദിച്ചിരുന്ന ദിനങ്ങൾ ഇനി ഒരിക്കലും തിരികെ വരില്ല. വി.െഎ.പി പവിലിയനിലിരുന്ന് യാന്ത്രികമായി കാണാനുള്ളതല്ല വള്ളംകളി. അത് ആൾക്കൂട്ടത്തിൽ ആസ്വദിച്ചുതന്നെ കാണണം. ബിസിനസ് തിരക്കുകൾക്കിടയിൽ പലപ്പോഴും അതിന് കഴിഞ്ഞില്ല. ഭാര്യ കലക്കും മക്കളായ സൗമ്യക്കും ലക്ഷ്മിക്കും ഒപ്പം ഇനിയും നെഹ്റുട്രോഫി കാണണം എന്ന് ആഗ്രഹമുണ്ട്. വരുംകൊല്ലങ്ങളിെലങ്കിലും നാട്ടിലെ എല്ലാ വള്ളംകളികളിലും നാട്ടുകാരിലൊരാളായി പെങ്കടുക്കണം. ഹരികുമാർ പറഞ്ഞുനിർത്തി. -നിസാർ പുതുവന ചിത്രവിവരണം എ.പി 109 -ആർ. ഹരികുമാറും കുടുംബവും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.