Aniyam supple8

വിസ്മൃതിയിലാണ്ടുപോയ ടി.കെ. കരുണാകരൻ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവി​െൻറ നാമധേയത്തിലുള്ള വിശ്വപ്രസിദ്ധമായ വള്ളംകളി മത്സരത്തിന് അനുയോജ്യമായ ഇടം ചൂണ്ടിക്കാണിച്ചത് ആരാണെന്ന കാര്യം പുതുതലമുറക്ക് അന്യമാണ്. ആലപ്പുഴയിലെ ആദ്യകാല പത്രപ്രവർത്തകരിൽ പ്രമുഖനായിരുന്ന പരേതനായ ടി.കെ. കരുണാകരൻ എന്ന നിസ്വാർഥനായ വ്യക്തിത്വമായിരുന്നു അതിന് പിന്നിൽ. വള്ളംകളി മത്സരത്തിന് ആറര പതിറ്റാണ്ട് പ്രായം പിന്നിട്ടിട്ടും ടി.കെ. കരുണാകരനെ വേണ്ടപോലെ അംഗീകരിക്കാനായി പിൽക്കാലത്ത് കഴിഞ്ഞില്ല. 1952 ഡിസംബർ 22ന് മകൾ ഇന്ദിരാഗാന്ധി, ചെറുമക്കളായ രാജീവ്ഗാന്ധി, സഞ്ജയ് ഗാന്ധി എന്നിവരോടൊപ്പം പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഇറിഗേഷൻ വകുപ്പി​െൻറ ഡക്സ് എന്ന ബോട്ടിൽ രാവിലെ 11നാണ് വള്ളംകളി മത്സര സ്ഥലത്ത് എത്തിച്ചേർന്നത്. പ്രധാനമന്ത്രിയെയും കുടുംബത്തെയും ആഹ്ലാദിപ്പിക്കാൻ ഒരുക്കിയ വള്ളംകളി മത്സരം മൺട്രോതുരുത്തിൽ തയാറാക്കിയ വേദിയിലിരുന്നാണ് അദ്ദേഹം ആസ്വദിച്ചത്. ഒരു മൈലോളം ദൈർഘ്യമുള്ള സ്റ്റാർട്ടിങ് പോയൻറിൽനിന്ന് ഫിനിഷിങ് പോയൻറിലെത്താൻ ചുണ്ടൻവള്ളത്തിന് വെറും പത്ത് മിനിറ്റേ വേണ്ടിവന്നുള്ളു. വള്ളംകളി ശ്രദ്ധാപൂർവം വീക്ഷിച്ച ജവഹർലാൽ നെഹ്റു ഫിനിഷിങ് സംബന്ധിച്ച് സംശയം ഉയർത്താൻ മറന്നില്ല. വേലിയേറ്റവും വേലിയിറക്കവും വിജയത്തെ മാറ്റിമറിക്കുമെന്ന ശാസ്ത്രീയ വിജ്ഞാനമുണ്ടായിരുന്ന നെഹ്റു ഇക്കാര്യം വിശദീകരിച്ചു. തന്നെയുമല്ല വള്ളങ്ങൾക്ക് അടിയൊഴുക്കി​െൻറ അനുരണനങ്ങളുണ്ടാകാത്ത വിധമുള്ള തുല്യതയോടെ ശക്തി പ്രകടിപ്പിക്കാൻ പറ്റുന്ന ഒരിടം കണ്ടെത്തണമെന്നും നെഹ്റു നിർദേശിക്കുകയായിരുന്നു. വള്ളംകളി കാണാനെത്തുന്നവർക്ക് അത് ആസ്വദിക്കാൻ സൗകര്യപ്രദമായ ഇരിപ്പിടം ഒരുക്കാൻ കഴിയുന്ന ഒരു സ്ഥലം കൂടിയായിരിക്കണമെന്ന് നെഹ്റു പ്രത്യേകം നിഷ്കർഷിച്ചു. എട്ട് ചുണ്ടൻ വള്ളങ്ങളുടെ മത്സരത്തിൽ വിജയിച്ച നടുഭാഗം ചുണ്ടനിൽ ആവേശത്താൽ നെഹ്റു ചാടിക്കയറുകയും ആലപ്പുഴ ജെട്ടിവരെ എത്തുകയും ചെയ്ത വാർത്ത അന്ന് ദേശീയപത്രങ്ങളിൽ വരെ വാർത്തയായിരുന്നു. നെഹ്റുവി​െൻറ ആവശ്യം മുൻനിർത്തി സംഘാടകരും ഇറിഗേഷൻ വകുപ്പും അന്വേഷണങ്ങൾ തുടരുേമ്പാഴാണ് ദിനമണിപത്രത്തി​െൻറ ആലപ്പുഴ റിപ്പോർട്ടറായിരുന്ന ടി.കെ. കരുണാകരൻ ഇന്നത്തെ നെഹ്റുേട്രാഫി മത്സര വള്ളംകളി നടക്കുന്ന പുന്നമടക്കായലിലെ സ്ഥലം ചൂണ്ടിക്കാണിച്ചതും അത് അംഗീകരിക്കപ്പെട്ടതും. ആലപ്പുഴ പ്രസ്ക്ലബിൽ മാധ്യമ പ്രവർത്തകരുമായി വള്ളംകളിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ അനൗപചാരികമായി ചർച്ചചെയ്യാനെത്തിയ നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റി സെക്രട്ടറി കൂടിയായ സബ്കലക്ടർ കൃഷ്ണ തേജയുടെ മുമ്പാകെ വിഷയം ഉന്നയിക്കുകയുണ്ടായി. വിഷയം പരിഗണനക്ക് എടുക്കാൻ കഴിയുമോയെന്ന് പരിശോധിക്കാമെന്ന് വാഗ്ദാനം ചെയ്തത് പ്രതീക്ഷയുളവാക്കുന്നു. -ഷൗക്കത്ത് അബ്ദുല്ല (ഏറ്റവും കൂടുതൽ തവണ നെഹ്റുട്രോഫി വള്ളംകളി റിപ്പോർട്ട് ചെയ്യാൻ അവസരം ലഭിച്ച ആലപ്പുഴയിലെ മുതിർന്ന മാധ്യമ പ്രവർത്തകനാണ് ഷൗക്കത്ത്) ചിത്രവിവരണം എ.പി 101 -ടി.കെ. കരുണാകരൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.