സിമൻറ്​ കമ്പനികളുടെ തട്ടിപ്പ്:​ കൂട​ുതൽ നഷ്​ടം സർക്കാറിന്

വിപണിയിലെ ഉയർന്ന വില അടിസ്ഥാനമാക്കിയാണ് കരാറുകാർ തുക ക്വാട്ട് ചെയ്യുന്നത് കൊച്ചി: അകാരണമായി വിലവർധിപ്പിച്ച് സിമൻറ് കമ്പനികൾ കേരള വിപണിയിൽ നടത്തുന്ന തട്ടിപ്പുമൂലം ഏറ്റവും കൂടുതൽ നഷ്ടമുണ്ടാകുന്നത് സംസ്ഥാന സർക്കാറിനുതന്നെ. സംസ്ഥാനത്തെ ഏറ്റവും വലിയ ഉപഭോക്താവ് സർക്കാറാണ്. നിർമാണപ്രവൃത്തികൾ സർക്കാർ കരാർ നൽകുേമ്പാൾ വിപണിയിലെ ഉയർന്ന വില അടിസ്ഥാനമാക്കിയാണ് കരാറുകാർ തുക ക്വാട്ട് ചെയ്യുന്നത്. ഇൗ നിലയിൽ ഉയർന്ന തുകക്ക് കരാറിന് അംഗീകാരം നൽകുന്നതു മൂലം വലിയ നഷ്ടമാണ് സർക്കാർ ഖജനാവിന് ഉണ്ടാക്കുന്നത്. ഉയർന്ന സിമൻറ് വില മൂലം സംസ്ഥാനത്തെ വൻകിട കരാറുകാർക്കുപോലും മെട്രോ പോലുള്ള നിർമാണ പ്രവർത്തനങ്ങളിൽ പെങ്കടുക്കാൻ കഴിയാത്ത സാഹചര്യവും നിലനിൽക്കുന്നു. എന്നാൽ, ഇതൊന്നും കണക്കിലെടുക്കാതെയാണ് വിഷയത്തിൽ ഇടപെടാതെ ഇപ്പോഴും സർക്കാർ മുഖംതിരിച്ചുനിൽക്കുന്നത്. സ്വന്തമാെയാരു വീടെന്ന സാധാരണക്കാരുടെ സ്വപ്നങ്ങൾക്കുമേൽ സിമൻറ് വില വർധന അധികബാധ്യത വരുത്തിവെക്കുന്നു. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പാവപ്പെട്ടവർക്ക് നടത്തുന്ന ഭവനപദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും സിമൻറ് കമ്പനികളുടെ സമീപനം തിരിച്ചടിയാണ്. വിപണിയിൽ നിത്യോപയോഗ സാധനങ്ങൾക്കും മറ്റും വില ഉയരുേമ്പാൾ ഇടപെടുന്ന സർക്കാർ, ഇപ്പോഴും സിമൻറ് കമ്പനികളുടെ കൊള്ളക്കെതിരെ മൗനംപാലിക്കുന്നത് ദുരൂഹമാണ്. സിമൻറ് വിൽപനയിൽനിന്ന് ലഭിക്കുന്ന നികുതി സർക്കാറിനെ നടപടികളിൽനിന്ന് പിന്തിരിപ്പിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ടെങ്കിലും നിർമാണപ്രവൃത്തികൾക്ക് സർക്കാർ അധികമായി ചെലവിടേണ്ടിവരുന്നത് നികുതി വരുമാനത്തേക്കാൾ നാലിരട്ടി തുകയാണ്. 28 ശതമാനമാണ് സിമൻറി​െൻറ നികുതി. ഇതിൽനിന്ന് 14 ശതമാനമാണ് സർക്കാറിന് ലഭിക്കുന്നത്. ശരാശരി 8.5 ലക്ഷം ടൺ സിമൻറാണ് ആണ് ഒാരോ മാസവും സംസ്ഥാനത്ത് വിൽപന നടത്തുന്നത്. അതായത് 1.70 കോടി ബാഗ് സിമൻറ്. കർണാടകയിെല സിമൻറ് വിലയുമായി താരതമ്യം ചെയ്യുേമ്പാൾ ചില ബ്രാൻഡുകൾക്ക് നൂറു രൂപ വരെയാണ് കേരളത്തിൽ അധികമായി നൽകേണ്ടിവരുന്നത്. ഇത്തരത്തിൽ ഉയർന്ന വില മൂലം ശരാശരി 150 കോടി രൂപയാണ് ഒാരോ മാസവും കമ്പനികൾ കേരളത്തിൽനിന്ന് കൊള്ളയടിച്ച് കൊണ്ടുപോകുന്നത്. ഫലത്തിൽ കേരളത്തി​െൻറ ഖജനാവും ചോർത്തിയാണ് ഇൗ തട്ടിപ്പ്. അന്വേഷണത്തിൽ സിമൻറ് കമ്പനികൾ കേരളത്തിൽ നടത്തുന്ന കൊള്ള വ്യക്തമായ സാഹചര്യത്തിലാണ് കോമ്പറ്റിഷൻ കമീഷൻ സംസ്ഥാന വിപണിയിലുള്ള 10 സിമൻറ് കമ്പനികൾക്ക് 6314 കോടി രൂപ പിഴയിട്ടത്. ബിൽഡേഴ്സ് അസോസിയേഷ​െൻറ പരാതിയിലാണ് കമ്പനികൾക്ക് പിഴ വിധിച്ചത്. ആർ. അശോകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.