ആലപ്പുഴ: വെള്ളപ്പൊക്ക കെടുതികളെകുറിച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴയിൽ വിളിച്ച അവലോകന യോഗം വൻ പരാജയമായിരുന്നുവെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. മൂന്ന് ആഴ്ചയായി ദുരിതം അനുഭവിക്കുന്നവരെ കാണാൻ കൂട്ടാക്കാതെ ജനങ്ങളുടെ കണ്ണിൽ മണ്ണിടാൻ ചടങ്ങിനായി അവലോകന യോഗം നടത്തിയ നടപടി മുഖ്യമന്ത്രിയുടെ പദവിക്ക് ചേർന്നതല്ലെന്ന് എം.പി ആരോപിച്ചു. അവലോകനയോഗം നടത്തി തടിയൂരിയ മുഖ്യമന്ത്രി ജനങ്ങളോട് മാപ്പുപറയണം. കേന്ദ്രത്തിൽനിന്ന് അർഹതപ്പെട്ട സഹായം ലഭിക്കുന്നതിന് മുഖ്യമന്ത്രിയുടെ നിലപാട് ഒരിക്കലും സഹായകരമായിരിക്കില്ലെന്നും എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.