അമ്പലപ്പുഴ: മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ മന്ത്രിതല ഉദ്യോഗസ്ഥ അവലോകനയോഗത്തില്‍ സി.പി.എം നേതാക്കൾക്ക് ഇരിപ്പിടം. ജില്ല സെക്രട്ടറിയും കയർ കോർപറേഷന്‍ ചെയര്‍മാനുമായ ആര്‍. നാസറും, മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി. ചിത്തരഞ്ജനും വണ്ടാനം മെഡിക്കല്‍കോളജ് ജൂബിലിഹാളില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിൽ പങ്കെടുത്തു. അവലോകനയോഗത്തില്‍ പങ്കടുക്കുന്നവരുടെ ഇരിപ്പിടങ്ങളെക്കുറിച്ച് മൈക്കിലൂടെ അറിയിപ്പ് നല്‍കിയിരുന്നു. ജില്ല ഉദ്യോഗസ്ഥര്‍ക്ക് വേദിയുടെ മുന്‍നിരയിലും മറ്റ് ഉദ്യോഗസ്ഥര്‍ പിന്‍ഭാഗത്തും മാധ്യമപ്രവര്‍ത്തകര്‍ക്ക് വലതുഭാഗത്തുമാണ് ഇരിപ്പിടങ്ങള്‍ ഒരുക്കിയത്. എന്നാല്‍, മുഖ്യമന്ത്രി എത്തിയതിനുശേഷം ഇരുനേതാക്കളും വിവിധ വകുപ്പുകളുടെ ജില്ല ഉദ്യോഗസ്ഥര്‍ക്കൊപ്പം മുന്‍നിരയില്‍ ഇരിക്കുകയായിരുന്നു. പ്രത്യേക ഇരിപ്പിടമൊരുക്കിയിരുന്ന മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയ ഉദ്യോഗസ്ഥരാകെട്ട സി.പി.എം നേതാക്കളെ ഹാളിൽനിന്ന് ഒഴിവാക്കാൻ തയാറായില്ല. ഇരുവരും യോഗം അവസാനിച്ചശേഷം മുഖ്യമന്ത്രിക്കൊപ്പമാണ് പുറത്തിറങ്ങിയത്. അതേസമയം, മാധ്യമ പ്രവർത്തകരുടെ ഭാഗത്തുനിന്ന് ഉയർന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് മൗനമായിരുന്നു പ്രതികരണം. കുട്ടനാട് സന്ദര്‍ശനത്തെ കുറിച്ചായിരുന്നു ചോദ്യങ്ങൾ. രാവിലെ 10ന് നിശ്ചയിച്ചിരുന്ന യോഗത്തിന് 9.45 ഓടെ മുഖ്യമന്ത്രിയെത്തി. തൊട്ടുമുമ്പ് തന്നെ മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, ഡോ. തോമസ് ഐസക്, ജി.സുധാകരന്‍, പി. തിലോത്തമന്‍, വി.എസ്. സുനില്‍കുമാര്‍, മാത്യു ടി. തോമസ്, കെ.കെ. ൈശലജ ജില്ലയിലെ എം.എല്‍.എമാരും ഹാളില്‍ എത്തിയിരുന്നു. മുഖ്യമന്ത്രിക്ക് പിന്നാലെ മാധ്യമപ്രവര്‍ത്തകരും ഹാളിലേക്ക് പ്രവേശിച്ചു. ഏതാനും സമയം ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷമാണ് മാധ്യമപ്രവര്‍ത്തകര്‍ പുറത്തുപോകണമെന്ന നിർദേശം മൈക്കിലൂടെ അറിയിച്ചത്. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസർ ഈ നിർദേശം മാധ്യമപ്രവര്‍ത്തകര്‍ക്ക് കൈമാറുകയായിരുന്നു. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ രണ്ട് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍ അമ്പലപ്പുഴ: ദുരിതാശ്വാസ അവലോകനയോഗത്തിൽ പെങ്കടുത്ത് മടങ്ങിയ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ രണ്ട് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സംസ്ഥാനവൈസ് പ്രസിഡൻറും ദേശീയനിര്‍വാഹക സമിതി അംഗവുമായ എടത്വ കുന്നേല്‍വീട്ടില്‍ ടിജിന്‍ജോസഫ്, തായങ്കരി മാളിയേക്കല്‍ ജസ്റ്റിന്‍സേവ്യര്‍ എന്നിവരെയാണ് പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെ 10.30 ഓടെയാണ് വണ്ടാനം മെഡിക്കല്‍കോളജിന് മുന്നില്‍ ഇവരെ കരിങ്കൊടിയുമായി പിടികൂടിയത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ മടങ്ങിയശേഷം ഇരുവരെയും ജാമ്യത്തില്‍ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.