ട്രോളിങ്ങിൽ പുനർവിചിന്തനം വേണം ഒരു മൺസൂൺകാല ട്രോളിങ് കൂടി പര്യവസാനിക്കുേമ്പാൾ ഇതേക്കുറിച്ച് ഒരു പുനർവിചിന്തനത്തിന് സമയമായി. ചെറുവള്ളങ്ങളെ ട്രോളിങ് നിരോധന പരിധിയിൽ ഉൾപ്പെടുത്തുന്നത് വേണ്ടതുണ്ടോയെന്ന് പരിശോധിക്കണം. കടലിനെ സ്വന്തം ജീവനേക്കാൾ സ്നേഹിക്കുന്നവരാണ് മത്സ്യത്തൊഴിലാളികൾ. മൺസൂൺകാലത്ത് കടലിൽനിന്ന് അകറ്റി നിർത്താൻ തീരുമാനിക്കുന്നതിലൂടെ അവരെ കടുത്ത പട്ടിണിയിലേക്കാണ് തള്ളിവിടുന്നത്. ഈ സന്ദർഭത്തിൽ തന്നെ വിദേശ േട്രാളറുകൾ മത്സ്യവേട്ട നിർബാധം തുടരുന്നുണ്ട് എന്നത് മറ്റൊരു സത്യമാണ്. ഓരോ വൻകിട പദ്ധതികൾ പ്രഖ്യാപിക്കുമ്പോഴും അതിനായി ജീവനും ജീവിതമാർഗവും വെടിയേണ്ടി വരുന്നവരാണ് മത്സ്യത്തൊഴിലാളികൾ. കഴിഞ്ഞ സംസ്ഥാന ബജറ്റിൽ പോലും തീരദേശത്തിന് മുന്തിയ പരിഗണന നൽകിയിരുന്നു. എന്നാൽ, ഇൗ വിഭാഗത്തിെൻറ സാമൂഹിക-സാമ്പത്തിക ഉന്നമനത്തിന് വേണ്ടി ഒരു ശ്രമവും ഉണ്ടായില്ല എന്നതാണ് സത്യം. വാസ്തവം പറഞ്ഞാൽ കോരന് കുമ്പിളിൽ തന്നെ കഞ്ഞി എന്ന പഴമൊഴി മത്സ്യത്തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ആയിരംവട്ടം ശരിയാണ്. അഫ്സൽ പോറ്റി പാനൂർ വേണോ ഇക്കുറി വള്ളംകളി നെഹ്റുട്രോഫി വള്ളംകളി കുട്ടനാടിെൻറ ഉത്സവമാണ്. ആവേശത്തിലാറാടി ആർപ്പുവിളികളോടെയാണ് കുട്ടനാട്ടുകാർ ഈ ജലോത്സവത്തെ വരവേൽക്കുന്നത്. കുട്ടനാട്ടിലെ ഒാരോ വീട്ടിലും മത്സരത്തിെൻറ വീറും വാശിയും കാണാൻ കഴിയും. പക്ഷേ, ഇത്തവണ കുട്ടനാട് ദുരിതക്കയത്തിലാണ്. രണ്ടാഴ്ച മുമ്പ് ഉണ്ടായ പ്രളയം ഈ പ്രദേശത്തെ തകർത്തുകളഞ്ഞു. കൃഷി, മത്സ്യബന്ധനം, കച്ചവടം, മറ്റ് തൊഴിലുകൾ തുടങ്ങിയവ വലിയ പ്രതിസന്ധിയിലാണ്. വറുതിയുടെ നാളുകളിലേക്കാണ് കുട്ടനാട് നീങ്ങുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ രണ്ടാഴ്ചയോളമായി പ്രവർത്തിക്കുന്നില്ല. ഇത്തരം വലിയ പ്രതിസന്ധിയിൽ ഒരു ഉത്സവത്തെ നെഞ്ചിലേറ്റാനുള്ള കരുത്ത് കുട്ടനാട്ടുകാർക്കില്ല. ആയതിനാൽ കുറച്ച് നാളത്തേക്ക് വള്ളംകളി നീട്ടിവെച്ച് പ്രളയക്കെടുതിയിൽപ്പെട്ട മനുഷ്യരെ ചേർത്തുപിടിച്ച് അവരുടെ വേദനയിൽ ആശ്വാസമായി നിലകൊള്ളുകയാണ് വേണ്ടത്. കെ.എം. റഷീദ് നീർക്കുന്നം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.