വയോധികർക്ക്​ വള്ളംകളി കാണാൻ ചുവപ്പുപരവതാനി വിരിച്ച്​ അസാപ്

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി കാണാനെത്തുന്ന മുതിർന്ന പൗരന്മാർക്ക് ചുവപ്പുപരവതാനി ഒരുക്കി ജില്ല ഭരണകൂടം. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും നടത്തുന്ന സംരംഭമായ അഡീഷനല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) പ്രവർത്തകരാണ് ഇതിന് രംഗത്തുവരുന്നത്. അസാപ്പി​െൻറ സ്റ്റുഡൻറ് വളൻറിയർമാർ വള്ളംകളി കാണാനെത്തുന്ന വയോധികർക്ക് സഹായത്തിന് വിളിപ്പുറത്തുണ്ടാകും. ചുവപ്പ് ടി ഷർട്ടുകളാണ് അവർ അണിയുക. സൗജന്യ ലഘുഭക്ഷണ-പാനീയ വിതരണവും ഏർപ്പെടുത്തി. റോസ്-വിക്ടറി പവിലിയനുകളിൽ 20 വീതം സീറ്റാണ് സീനിയർ സിറ്റിസൺമാർക്ക് നീക്കിവെക്കുന്നത്. എല്ലാ പവിലിയനുകളിലും 60 വയസ്സ് കഴിഞ്ഞവർക്ക് പ്രത്യേക പരിഗണന ഉണ്ടാകും. ഇതിനുപുറമെ പ്രത്യേക വഴിയും ടോയ്ലറ്റ് സംവിധാനവും ഏർപ്പെടുത്തി. വഞ്ചിപ്പാട്ട് അടക്കമുള്ള കലാപരിപാടികളും അവതരിപ്പിക്കുമെന്ന് അസാപ് ജില്ല പ്രോഗ്രാം മാനേജർ ശന്തനു പ്രദീപ് 'മാധ്യമ'ത്തോട് പറഞ്ഞു. ഫിനിഷിങ് പോയൻറിന് അടുത്ത േറാസ് പവിലിയനിലെ ഒരാൾക്കുള്ള 600 രൂപയുടെയും രണ്ടുപേർക്കുള്ള 1000 രൂപയുെടയും ടിക്കറ്റുകൾ മുതിർന്ന പൗരമാർക്ക് 10 ശതമാനം നൽകും. യഥാക്രമം 540, 900 രൂപ നൽകിയാൽ മതി. ടിക്കറ്റുകൾക്ക് 9495999647 നമ്പറിൽ വിളിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.