കുട്ടനാട്ടുകാർക്ക് കൈത്താങ്ങായി പട്ടാമ്പിയിൽനിന്ന്​ കുട്ടികളെത്തി

ആലപ്പുഴ: വെള്ളപ്പൊക്ക കെടുതിമൂലം ദുരിതം അനുഭവിക്കുന്ന കുട്ടനാട്ടിലെ കുടുംബങ്ങൾക്ക് സഹായവുമായി പട്ടാമ്പിയിൽനിന്നൊരു കുട്ടിക്കൂട്ടം. മൗണ്ട് ഹിറ ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർഥികളാണ് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് ഭക്ഷണവും മറ്റ് നിത്യോപയോഗ സാധനങ്ങളും ശനിയാഴ്ച എത്തിച്ചത്. വിദ്യാർഥികളുടെയും അധ്യാപകരുടെയും മാനേജ്മ​െൻറി​െൻറ സന്നദ്ധ സംഘടനയായ ഐ.ആർ.ഡബ്ല്യുവി​െൻറ ആലപ്പുഴ ഘടകത്തി​െൻറയും സഹകരണത്തോടെയാണ് കുട്ടനാട് കൈനകരി ഭാഗത്ത് ഭക്ഷണെപ്പാതികളും പഠനോപകരണങ്ങളും എത്തിച്ചത്. കഴിഞ്ഞദിവസം കുട്ടനാടി​െൻറ സ്നേഹവായ്പുകൾ ഏറ്റുവാങ്ങിയ വിദ്യാർഥികൾ കൂടുതൽ സഹായങ്ങൾ സ്വരൂപിച്ച് വീണ്ടും എത്തുകയായിരുന്നു. തെരുവുനായ്ക്കള്‍ ആടുകളെ കൊന്നു ചേര്‍ത്തല: തെരുവുനായ്ക്കള്‍ ആടുകളെ കടിച്ചുകൊന്നു. മരുത്തോര്‍വട്ടം മഠത്തില്‍ സുനിത സച്ചിതാനന്ദന്‍ വളര്‍ത്തിയ നാല് ആടിെനയാണ് തെരുവുനായ്ക്കൾ കൊന്നത്. വീടിനുസമീപം കെട്ടിയിരുന്ന ആടുകളെ നായ്ക്കൂട്ടം കടിച്ചുകീറുകയായിരുന്നു. പ്രദേശത്ത് നായ്ശല്യം രൂക്ഷമായിട്ടും അധികാരികള്‍ നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. അധ്യാപക മാർച്ച‌ിൽ ആയിരങ്ങൾ ആലപ്പുഴ: വിവിധ ആവശ്യങ്ങളുന്നയിച്ച‌് കെ.എസ‌്.ടി.എ നടത്തിയ മാർച്ചിൽ ആയിരങ്ങൾ പങ്കെടുത്തു. ജില്ല വിദ്യാഭ്യാസ ഓഫിസിന് സമീപം കേന്ദ്രീകരിച്ച് നഗരചത്വരത്തിലേക്ക് നടന്ന മാർച്ചിന‌ുശേഷം ചേർന്ന പൊതുസമ്മേളനം കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം കെ.എച്ച്. ബാബുജാൻ ഉദ‌്ഘാടനം ചെയ‌്തു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വിജയിപ്പിക്കുക, കേന്ദ്രസർക്കാറി​െൻറ ജനവിരുദ്ധ നയം തിരുത്തുക, വിദ്യാഭ്യാസരംഗത്തെ വർഗീയവത്കരണം അവസാനിപ്പിക്കുക, വിദ്യാഭ്യാസ മേഖലക്കുള്ള കേന്ദ്രവിഹിതം വർധിപ്പിക്കുക, സ‌്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്തുക, മത നിരപേക്ഷത സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച‌്. ജില്ല പ്രസിഡൻറ് പി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് കെ.ജെ. ഹരികുമാർ, സെക്രട്ടറി പി.ഡി. ശ്രീദേവി, എക‌്സിക്യൂട്ടിവ് അംഗങ്ങളായ എസ്. ശുഭ, എം.സി. പ്രസാദ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്. രാജേഷ്, മഹിളാമണി, ജില്ല സെക്രട്ടറി ഡി. സുധീഷ്, എസ്. ധനപാൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.