ആരോഗ്യവകുപ്പി​െൻറ പ്രത്യേകസംഘം കുട്ടനാട്ടിൽ

ആലപ്പുഴ: പ്രവർത്തനങ്ങൾ ഉൗർജിതമാക്കി ആരോഗ്യവകുപ്പി​െൻറ പ്രത്യേകസംഘം കുട്ടനാട്ടിൽ സജീവം. ജൂലൈ 19 മുതലാണ് ആരോഗ്യവകുപ്പി​െൻറ പ്രത്യേകസംഘം പ്രവർത്തനം തുടരുന്നത്. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളെ ചമ്പക്കുളം, അമ്പലപ്പുഴ, വെളിയനാട് എന്നിങ്ങനെ മൂന്ന് ബ്ലോക്കായി തിരിച്ചാണ് പ്രവര്‍ത്തനം. ദിവസംതോറും 12 ബോട്ടാണ് ഒരുക്കിയിരിക്കുന്നത്. ഒരുബോട്ടില്‍ ഒരുഡോക്ടറും രണ്ട് നഴ്‌സും ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരുണ്ട്. രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് ഏഴുവരെയാണ് പ്രവര്‍ത്തനം. സംഘം ഓരോ ക്യാമ്പും സന്ദര്‍ശിച്ച് ആവശ്യമായ മരുന്നുകള്‍ നല്‍കുന്നു. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അവരെ ജനറല്‍ ആശുപത്രിയിെലാ മെഡിക്കല്‍ കോളജ് ആശുപത്രിയിെലാ വാട്ടര്‍ ആംബുലന്‍സ് (108 മോഡല്‍) മുഖേന എത്തിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍, ജില്ല പ്രോഗ്രാം മാനേജര്‍ എന്നിവരുടെ നേതൃത്വത്തില്‍ ബോധവത്കരണ പരിപാടികള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. കുടിക്കുന്ന വെള്ളം ശുദ്ധമാക്കുന്നതിന് രണ്ട് ലക്ഷത്തോളം ക്ലോറിന്‍ ഗുളികകളും നല്‍കി. ആരോഗ്യ വകുപ്പി​െൻറ മൊബൈല്‍ ഫ്ലോട്ടിങ് ലബോറട്ടറിയും സജ്ജമാക്കിയിട്ടുണ്ട്. രണ്ട് വീതം ഡോക്ടര്‍മാരും നഴ്‌സുമാരും ഒാരോ ലാബ് അസിസ്റ്റൻറും ഫാര്‍മസിസ്റ്റും മൊബൈല്‍ ലാബിലുണ്ട്. ആരോഗ്യവകുപ്പ് അഡീഷനല്‍ ഡയറക്ടറും സ്റ്റേറ്റ് സര്‍വെയ്ലന്‍സ് ഓഫിസറുമായ ഡോ. റീന ആലപ്പുഴയില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു. തൃശൂരിൽനിന്നുള്ള ഡോ. പി.കെ. രാജുവും ആലപ്പുഴയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.