ബെൽജിയത്തിൽനിന്നെത്തി മഴ കണ്ട്​ മതിയായി കീത്തും ലോറയും

ആലപ്പുഴ: ബെൽജിയത്തിലെ ചൂടിൽനിന്ന് കേരളത്തിലെ മഴ കാണാനെത്തി ദുരിതത്തിലായ കഥയാണ് കീത്ത്--ലോറ ദമ്പതികളുേടത്. രണ്ടുവർഷം മുമ്പ് വിവാഹം കഴിഞ്ഞ് കാത്തുകാത്തിരുന്ന് ലഭിച്ച യാത്ര. ബാങ്കറായ കീത്ത് ക്ലാർബൗട്ടും അധ്യാപികയായ ലോറയും കുട്ടനാട്ടിലെത്തി അകപ്പെട്ടത് കനത്ത വെള്ളപ്പൊക്കത്തിൽ. ''മഴയെന്നത് ഞങ്ങളുടെ നാട്ടിൽ അപൂർവമാണ്. അവിടെ നിന്ന് തിരിക്കുേമ്പാൾ ചൂട് 30 ഡിഗ്രിയായിരുന്നു. മഴയുള്ള നാട്ടിലേക്ക് വരുേമ്പാൾ അത് ഇത്ര വലിയ ദുരിതമാകുമെന്ന് കരുതിയതേയില്ല''- 28കാരനായ കീത്ത് 'മാധ്യമ'ത്തോട് പറഞ്ഞു. വെള്ളപ്പൊക്കം നേരിൽ കാണാനായെന്നത് തീർച്ചയായും ഒരു അനുഭവം തന്നെയാണ്. എന്നാലും വെള്ളപ്പൊക്കത്തെപ്പറ്റി ചോദിച്ചാൽ കീത്തിന് ഒറ്റ മറുപടിയേയുള്ളൂ: -'മഹാ കഷ്ടം'. കുട്ടനാട്ടിെല റിസോർട്ടിൽ രണ്ടുദിവസമായി പുറത്തിറങ്ങാൻ പറ്റിയില്ല. എങ്ങനെയെങ്കിലും പുറംലോകം കണ്ടാൽ മതിയെന്ന് വന്നപ്പോൾ ടാക്സി വിളിച്ച് നേരെ ആലപ്പുഴക്ക് പോകാൻ തീരുമാനിച്ചു. അപ്പോഴതാ മറ്റൊരു പ്രശ്നം. ടാക്സി പള്ളാത്തുരുത്തി വരെ മാത്രമേ വരൂ. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിലെ പള്ളാത്തുരുത്തി പ്രദേശം പതിവുപോലെ വെള്ളം കയറി. വലിയ വാഹനങ്ങൾ അല്ലാതെ ഒന്നും കടന്നുപോകുന്നില്ല. എന്തുചെയ്യണമെന്നറിയാതെ വഴിയിൽ കാത്തുനിൽക്കുേമ്പാൾ വന്നത് ഒരു തുറന്ന മിനിലോറി. ഒന്നും നോക്കാതെ ലോറയുമായി ചാടിക്കയറി. പള്ളാത്തുരുത്തിയിൽ ഇറങ്ങി കൂലി എത്രയെന്ന് തിരക്കിയപ്പോൾ ഡ്രൈവറുടെ മറുപടി- 'ഹൺഡ്രഡ് റുപ്പീസ്'. കേട്ടപാടെ ലോറയുടെ മുഖം ചുളിഞ്ഞു. ഇത് അത്ര വലിയ തുകയല്ലെന്നും നമുക്ക് സുഖമായി എത്താനായല്ലോയെന്നും പറഞ്ഞ് കീത്തി​െൻറ വക ആശ്വാസം. ''അടുത്ത ലക്ഷ്യം മൂന്നാറാണ്. അവിടെയും മഴയുണ്ടെന്ന് കേട്ടു. എന്നാലിതുപോെല വെള്ളപ്പൊക്കമുണ്ടാകുമോ?'' -പള്ളാത്തുരുത്തിയിൽ തങ്ങളെ കാത്തുകിടന്ന ടാക്സിയിലേക്ക് കയറുേമ്പാൾ കീത്ത് ക്ലാർബൗട്ട് ആശങ്ക മറച്ചുവെക്കാതെ ചോദിച്ചു. വി.ആർ. രാജമോഹൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.