ആലങ്ങാട്: സഹകരണ വകുപ്പും കൺസ്യൂമർഫെഡും ചേർന്ന് സംസ്ഥാനതലത്തിൽ ആരംഭിക്കുന്ന സ്കൂൾ ചന്തകളുടെ ജില്ലതല ഉദ്ഘാടനം നീറിക്കോട് സഹകരണ ബാങ്കിെൻറ കോട്ടപ്പുറം ശാഖയിൽ നടന്നു. കൺസ്യൂമർഫെഡ് ഡയറക്ടർ പി.എം. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. കൺസ്യൂമർഫെഡ് എം.ഡി എ. സഹദേവൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻറ് വിജു ചുള്ളിക്കാട്, പഞ്ചായത്ത് പ്രസിഡൻറ് രാധാമണി ജയ്‌സിങ്, കൺസ്യൂമർഫെഡ് ഡയറക്ടർ ബാബു പോൾ, മുൻ സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻ എം.കെ. ബാബു, പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എൻ. ഉണ്ണി, പഞ്ചായത്ത് അംഗങ്ങളായ പി.എസ്. ജഗദീശൻ, ഗീത തങ്കപ്പൻ വിവിധ സഹകരണ ബാങ്ക് പ്രസിഡൻറുമാരായ വി.എം. ശശി, സി.എം. റഷീദ്, വേണു വളപ്പിൽ, വി.എൻ. സുനിൽ, അസി. രജിസ്ട്രാർ എ.എ. സാബു, െഡപ്യൂട്ടി രജിസ്ട്രാർ സുരേഷ് മാധവൻ, മാനേജർമാരായ മേരി വർഗീസ്, ഷൈനി എന്നിവർ സംസാരിച്ചു. ബാങ്ക് പ്രസിഡൻറ് പി.എം. മനാഫ് സ്വാഗതവും സെക്രട്ടറി എ.എസ്. അനിൽകുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.